"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ആലപ്പുഴയിൽ നിർത്തിയിട്ടുരുന്ന ഹൗസ് ബോട്ടിന് തീപിടിച്ചു. തീ പടരുന്നതു കണ്ട് ജീവനക്കാർ പുറത്തിറങ്ങിയതിനാൽ ആളപായമുണ്ടായില്ല

September 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു. പള്ളാത്തുരുത്തി കന്നിട്ടജെട്ടി വട്ടപ്പറമ്പ്‌ അമ്പലത്തിന്‌ സമീപം നിർത്തിയിട്ടുരുന്ന ബോട്ടിനാണ്‌ തീപിടിച്ചത്‌. തീ പടരുന്നതു കണ്ട് ജീവനക്കാർ പുറത്തിറങ്ങിയതിനാൽ ആളപായമുണ്ടായില്ല. സമീപമുന്നുണ്ടായിരുന്ന മറ്റു ബോട്ടുകളും മാറ്റിയാതിനാൽ വൻ അപകടം ഒഴിവായി.

ആലപ്പുഴ സ്വദേശി റെജീഷിന്റെ ഉടമസ്ഥയിലുള്ള ‘വെൽഫെയർ’ ബോട്ടാണ്‌ നശിച്ചത്‌. പൂർണമായും കത്തിനശിച്ചു. സെപ്തംബറിൽ മാത്രം രണ്ടാമത്തെ അപകടമണിത്. രണ്ടിന്‌ രാത്രിയിൽ പള്ളാത്തുരുത്തി പൂക്കൈതയാറ്റിൽ നിർത്തിയിട്ട മൂന്ന് ഹൗസ് ബോട്ടും കത്തിനശിച്ചിരുന്നു.

Get more updates from Pudukad News on Google