നിർണായകമായത് വാനിലും വസ്ത്രങ്ങളിലും മറഞ്ഞിരുന്ന ‘തെളിവുകൾ’: ഹൂസ്റ്റണിൽ 21 വയസ്സുകാരിയുടെ കൊലപാതകത്തിൽ പ്രതിക്ക് 75 വർഷം കഠിനതടവ്
🌐 Select your Language:
Current: മലയാളം
Current: മലയാളം

ഹൂസ്റ്റൺ: ഹൂസ്റ്റണിൽ 21 വയസ്സുകാരിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 75 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. ഡിയുൺഡ്രിയ ഫോർഡ് വധക്കേസിലാണ് പ്രതിയായ യോളണ്ട് ജെ. വാഷിങ്ടൻ (54) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
2023 സെപ്റ്റംബർ 22ന് ജോലിസ്ഥലത്തുനിന്നും ഒരു പുരുഷനൊപ്പം പോയ ഡിയുൺഡ്രിയ ഫോർഡിനെ പിന്നീട് കാണാതാകുകയായിരുന്നു. പിന്നീട് ഡാലസിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടാവശിഷ്ടങ്ങൾ 2024 സെപ്റ്റംബറിൽ ഡിയുൺഡ്രിയയുടേതാണെന്ന് സ്ഥിരീകരിച്ചു. ശാസ്ത്രീയ പരിശോധനയിൽ പ്രതിയുടെ വാനിൽ നിന്നും വസ്ത്രങ്ങളിൽ നിന്നും കൊല്ലപ്പെട്ട യുവതിയുടെ രക്തക്കറയും ഡിഎൻഎയും കണ്ടെത്തിയതിനാണ് കേസിൽ നിർണായകമായത്.
Get more updates from Pudukad News on Google




