"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

എ ഐ വികസനത്തിനു പ്രത്യേക സംവിധാനം ഉണ്ടാക്കുമെന്നു ട്രംപ്

September 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

അമേരിക്കയിൽ എ ഐ സാങ്കേതിക വിദ്യ വികസിപ്പിച്ചു ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളെക്കാൾ മുന്നിൽ നിലനിർത്താൻ പ്രത്യേക ‘എ ഐ ഫോഴ്സ്’ ഉണ്ടാക്കുമെന്നും അതിനൊരു മേധാവിയെ നിയമിക്കുമെന്നും പ്രസിഡന്റ് ട്രംപ് അറിയിച്ചു.

ഡേറ്റ സെന്ററുകൾ തകർക്കാൻ നടക്കുന്ന ശ്രമങ്ങൾ യുഎസ് പ്രസിഡന്റ് എന്ന നിലയ്ക്കു കണ്ടുനിൽക്കില്ലെന്നു ട്രംപ് പറഞ്ഞു. ഡേറ്റ സെന്ററുകൾ തുറന്ന സമൂഹങ്ങളിൽ കൂടുതൽ വേതനവും കുറഞ്ഞ നികുതിയും ഉണ്ടായി. അവരുടെ തെരുവുകൾ സുരക്ഷിതമായി. ഡേറ്റ സെന്ററുകൾ തടയാൻ ശ്രമിച്ചവർ പരാജയപ്പെട്ടു.

എ ഐയുടെ ദൂഷ്യ ഫലങ്ങൾ നിലവിലുള്ള നിയമം കൊണ്ടു നേരിടുമെന്നു ട്രംപ് പറഞ്ഞു. “അവിശ്വസനീയമായ ഈ വ്യവസായത്തിന്റെ വളർച്ച തടയാൻ അനുവദിക്കില്ല. അതിന്റെ വളർച്ചയ്ക്കു മേൽനോട്ടം വഹിക്കാൻ ഒരു മേധാവിയെ നിയമിക്കും.

“എ ഐ അടുത്ത വ്യാവസായിക വിപ്ലവമാണ്. നമ്മുടെ രാജ്യത്തിൻറെ ജി ഡി പിയിൽ 25% അവിടന്നു വരും. നമ്മൾ ചൈനയെയും ലോകത്തു മറ്റേതൊരു രാജ്യത്തെയും പിന്നിലാക്കി. അതങ്ങനെ നിലനിൽക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു.”

Get more updates from Pudukad News on Google