"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

റിയാദിൽ വമ്പിച്ച ആക്രമണം നടത്തിയെന്നു ഹൂത്തികൾ; അരാംകോയിലും മിസൈൽ അടിച്ചു

September 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ വമ്പിച്ച ആക്രമണം നടത്തിയെന്നു യെമെനിലെ ഇറാൻ പിന്തുണയുള്ള ഷിയാ പോരാളികളായ ഹൂത്തികൾ അവകാശപ്പെട്ടു. ചെങ്കടൽ തീരത്തു സൗദിയുടെ വ്യവസായ മേഖലയായ യാൻബുവിലും ആക്രമണം നടത്തി.റിയാദിനെ ലക്ഷ്യമാക്കി ഹൂത്തികൾ ബാലിസ്റ്റിക് മിസൈൽ തൊടുത്തുവെന്നു യെമെൻ സൈനിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി പറഞ്ഞു. എന്നാൽ യെമെൻ ആ ആക്രമണം തടുത്തു.

അതേ സമയം, നിരവധി ബാലിസ്റ്റിക്-ക്രൂസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചെന്നു ഹൂത്തികളുടെ സൈനിക വക്താവ് മാസി സറീയ അവരുടെ മസീറ ടിവിയിൽ അവകാശപ്പെട്ടു. റിയാദിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ആക്രമിച്ചു. യാൻബുവിൽ സൗദിയുടെ പടുകൂറ്റൻ എണ്ണ കേന്ദ്രമായ അരാംകോയിലാണ് ആക്രമണം നടത്തിയത്.

ആക്രമണത്തിൽ വൻ തീപിടിത്തം ഉണ്ടായെന്നു അദ്ദേഹം അവകാശപ്പെട്ടു.ശനിയാഴ്ച്ച റിയാദിൽ പൊട്ടിത്തെറികൾ കേട്ടതായി വാർത്താ ഏജൻസികൾ പറയുന്നുണ്ട്. കിംഗ് ഖാലിദ് എയർപോർട്ടിന് സമീപം പുക ഉയരുന്നത് കണ്ടു. ചില ഫ്ലൈറ്റുകൾ വൈകി.

റിയാദിൽ അധികൃതർ ജാഗ്രതാ നിർദേശം നൽകിയിരുന്നു.

Get more updates from Pudukad News on Google