"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

വിമാനത്തിലെത്തി കേരളത്തിൽ വ്യാപക കവർച്ചയ്ക്ക് പദ്ധതി: UPയിൽ നിന്നുള്ള 11 അംഗ കുപ്രസിദ്ധ കവർച്ചാ സംഘം പിടിയിൽ | UP Gang

September 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

UP Gang

കൊച്ചി: വിമാനത്തിൽ പറന്നിറങ്ങി കേരളത്തിൽ വ്യാപകമായി മോഷണം നടത്താൻ പദ്ധതിയിട്ട ഉത്തർപ്രദേശ് സ്വദേശികളായ 11 അംഗ കവർച്ചാ സംഘത്തെ പോലീസ് പിടികൂടി. എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ നിന്നാണ് മൂന്ന് സംഘങ്ങളായി പിരിഞ്ഞു പ്രവർത്തിച്ചിരുന്ന പ്രതികളെ കേരള പോലീസ് വലയിലാക്കിയത്.(UP Gang Arrives By Flight For Burglaries Eleven Arrested Across Kerala)

തൃശൂരിൽ മോഷണശ്രമത്തിനിടെ ഉത്തർപ്രദേശ് സ്വദേശിയായ റിഹാൻ എന്നയാൾ പോലീസിന്റെ പിടിയിലായതാണ് കേസിൽ നിർണ്ണായകമായത്. ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് സംസ്ഥാനത്തൊട്ടാകെ വ്യാപിച്ച വൻ മോഷണ ശൃംഖലയെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് എറണാകുളം കളമശ്ശേരിയിലെ ലോഡ്ജിൽ നിന്ന് അഞ്ചുപേരെയും കണ്ണൂരിൽ നിന്ന് മറ്റ് അഞ്ചുപേരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

യു.പിയിലെ മീററ്റ് സ്വദേശികളാണ് പിടിയിലായ എല്ലാവരുമെന്ന് പോലീസ് സ്ഥിരീകരിച്ചു. കവർച്ചയ്ക്കായി പ്രത്യേക തന്ത്രങ്ങളാണ് സംഘം ആസൂത്രണം ചെയ്തിരുന്നത്. മോഷണം നടത്തുന്നതിന് മുമ്പായി ട്രെയിൻ മാർഗ്ഗം ഇവർ സ്വന്തം ബൈക്കുകൾ കേരളത്തിൽ എത്തിച്ചിരുന്നു. തുടർന്ന് പ്രധാന കണ്ണികൾ വിമാനമാർഗ്ഗം കൊച്ചിയിലെത്തുകയും ഈ ബൈക്കുകളിൽ കറങ്ങിനടന്ന് പൂട്ടിയിട്ട വീടുകൾ, അടഞ്ഞു കിടക്കുന്ന ടെലിഫോൺ എക്സ്ചേഞ്ചുകൾ എന്നിവ കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തുകയുമായിരുന്നു ലക്ഷ്യം.

Story Summary

Kerala Police arrested an 11-member gang from Uttar Pradesh that arrived by flight to execute widespread burglaries across various districts. The gang was busted following the arrest of a key member in Thrissur, leading to further detentions in Kalamassery and Kannur along with the seizure of crime tools and pre-shipped motorbikes.

Get more updates from Pudukad News on Google