"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

‘ജില്ലാ ഭരണകൂടവും സർക്കാരും ഒപ്പമുണ്ട്, മഴക്കെടുതി നേരിടാൻ പൂർണ്ണസജ്ജം, പെട്ടെന്നുണ്ടായ കാലാവസ്ഥാ മാറ്റമാണ് വട്ടവടയിലെ മണ്ണിടിച്ചിൽ ദുരന്തത്തിന് കാരണം’: മന്ത്രി അനൂപ് ജേക്കബ് | Idukki Rain Havoc

September 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

Idukki Rain Havoc

ഇടുക്കി : ജില്ലയിൽ കനത്ത മഴയെത്തുടർന്നുണ്ടായ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജില്ലാ ഭരണകൂടവും സർക്കാരും പൂർണ്ണസജ്ജമാണെന്ന് മന്ത്രി അനൂപ് ജേക്കബ്. പെട്ടെന്നുണ്ടായ കാലാവസ്ഥാ വ്യതിയാനമാണ് വട്ടവടയിലുണ്ടായ ദാരുണമായ മണ്ണിടിച്ചിലിന് കാരണമായതെന്നും അദ്ദേഹം അടിമാലിയിൽ പറഞ്ഞു. വട്ടവട ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുള്ള അടിമാലി താലൂക്ക് ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Idukki Rain Havoc Minister Anoop Jacob Reviews Disaster Readiness In Adimali)

ജില്ലയിൽ നിലവിൽ മഴയുടെ തീവ്രതയ്ക്ക് നേരിയ കുറവുണ്ടെങ്കിലും പ്രകൃതിദുരന്ത സാധ്യത മുൻനിർത്തി അതീവ ജാഗ്രത പുലർത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു. മുൻകരുതൽ നടപടിയെന്ന നിലയിൽ മലയോര മേഖലകളിലെ രാത്രികാല യാത്രാവിലക്ക് അടക്കമുള്ള നിയന്ത്രണങ്ങൾ തുടരും. പൊതുജനങ്ങൾ സുരക്ഷാ മുന്നറിയിപ്പുകൾ പൂർണ്ണമായും പാലിക്കണം.

വട്ടവടയിൽ മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്കായി സർക്കാർ എല്ലാവിധ സഹായങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അവർക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉരുൾപൊട്ടൽ ഭീഷണിയുള്ള പഴംപിള്ളിച്ചാലിൽ നിന്ന് അഞ്ച് കുടുംബങ്ങളെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ദുരിതബാധിതരായ ഏവർക്കും ആവശ്യമായ സഹായങ്ങളുമായി സർക്കാരും ഭരണകൂടവും ഒപ്പമുണ്ടെന്ന് മന്ത്രി ഉറപ്പുനൽകി.

Story Summary

Minister Anoop Jacob announced that the Idukki district administration is fully prepared to tackle rain-related disasters following recent landslides in Vattavada. While rain intensity has slightly decreased, strict night travel restrictions on hilly routes will remain in place as a precautionary measure.

Get more updates from Pudukad News on Google