loader image
തിയേറ്ററുകൾ പൂരപ്പറമ്പാക്കി മമ്മൂട്ടി! ‘കളങ്കാവൽ’ ഒടിടി റിലീസ് പ്രഖ്യാപിച്ചു

തിയേറ്ററുകൾ പൂരപ്പറമ്പാക്കി മമ്മൂട്ടി! ‘കളങ്കാവൽ’ ഒടിടി റിലീസ് പ്രഖ്യാപിച്ചു

ഞ്ച് പതിറ്റാണ്ടുകൾക്കിപ്പുറവും മലയാള സിനിമയെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ഹിറ്റ് ചിത്രം ‘കളങ്കാവൽ’ ഒടിടി റിലീസിന് ഒരുങ്ങുന്നു. 2025 ഡിസംബർ 5-ന് തിയേറ്ററുകളിലെത്തിയ ചിത്രം വലിയ ബോക്സ് ഓഫീസ് ചലനങ്ങൾ സൃഷ്ടിച്ച ശേഷമാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവ് (Sony LIV) ജനുവരി 16 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു.

ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മുൻനിര സൂപ്പർതാരങ്ങൾ പൊതുവെ പരീക്ഷിക്കാൻ മടിക്കുന്ന ‘സ്റ്റാൻലി’ എന്ന കരുത്തുറ്റ പ്രതിനായക വേഷത്തിലാണ് മമ്മൂട്ടി എത്തിയത്. വിനായകൻ നായകനായെത്തിയ ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയത്. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ നിർമ്മാണ സംരംഭമായ ഈ ചിത്രത്തിൽ 22 നായികമാരാണ് അണിനിരന്നത് എന്ന പ്രത്യേകതയുമുണ്ട്. തന്നിലെ നടനെ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ ലുക്കുകളിലൊന്നാണ് കളങ്കാവലിലേത്.

Also Raed: ‘ടോക്സിക്’ ടീസറും ഗീതു മോഹൻദാസിന് നേരെയുള്ള വിമർശനങ്ങളും! ആരാണ് ടീസറിലെ ആ വിദേശ നടി?

See also  ISRO SAC റിക്രൂട്ട്മെന്റ് 2026! തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണത്തോടൊപ്പം മികച്ച സാമ്പത്തിക ലാഭവും നേടാൻ ചിത്രത്തിന് സാധിച്ചു. ആഗോളതലത്തിൽ 80.4 കോടി രൂപയാണ് ചിത്രം ഇതുവരെ സമാഹരിച്ചത്. ഇന്ത്യയിൽ നിന്ന് മാത്രം 35.75 കോടി രൂപ ഗ്രോസ് കളക്ഷനായി നേടിയ ചിത്രം വിദേശ വിപണിയിൽ നിന്ന് 38.25 കോടി രൂപയും സ്വന്തമാക്കി. ആദ്യദിനം തന്നെ 15.7 കോടി രൂപ നേടി ഞെട്ടിച്ച സ്റ്റാൻലിയുടെയും കൂട്ടരുടെയും പ്രകടനം ഇനി വീട്ടിലിരുന്ന് ആസ്വദിക്കാം.

The post തിയേറ്ററുകൾ പൂരപ്പറമ്പാക്കി മമ്മൂട്ടി! ‘കളങ്കാവൽ’ ഒടിടി റിലീസ് പ്രഖ്യാപിച്ചു appeared first on Express Kerala.

Spread the love

New Report

Close