
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ ഇന്ന് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തും. തന്ത്രിക്ക് ലഭിക്കുന്ന പടിത്തരം എന്നത് ദക്ഷിണയല്ല, മറിച്ച് അദ്ദേഹം കൈപ്പറ്റുന്ന പ്രതിഫലം തന്നെയാണെന്ന് എസ്ഐടി വ്യക്തമാക്കി. ദേവസ്വം ബോർഡിൽ നിന്ന് ശമ്പളം കൈപ്പറ്റുന്നതിനാൽ, ബോർഡിന്റെ സ്വത്ത് സംരക്ഷിക്കാൻ തന്ത്രിക്ക് നിയമപരമായ ബാധ്യതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ദേവസ്വം മാനുവൽ പ്രകാരം അസിസ്റ്റന്റ് കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് തന്ത്രി. താന്ത്രിക കാര്യങ്ങളിലെ പരമാധികാരി എന്ന നിലയിൽ ദേവസ്വം സ്വത്തുക്കൾ സംരക്ഷിക്കാൻ അദ്ദേഹം ബാധ്യസ്ഥനാണ്. ദക്ഷിണയും പടിത്തരവും രണ്ടല്ലെന്ന് വ്യക്തമാക്കിയ എസ്.ഐ.ടി, നിയമോപദേശത്തിന് ശേഷമാണ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്. ദേവസ്വം മാനുവലിലെ ചട്ടങ്ങൾ കൃത്യമായി ഉദ്ധരിച്ചുകൊണ്ടാണ് തന്ത്രിക്കെതിരെ റിമാൻഡ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
The post ശബരിമല സ്വർണ്ണക്കൊള്ള; തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ ഇന്ന് എസ്ഐടി പരിശോധന appeared first on Express Kerala.



