
ബെംഗളൂരു: മഹദേവപുര മെയിൻ റോഡിൽ ഡെലിവറി ഏജന്റിന് നേരെ യുവാക്കളുടെ ക്രൂരമായ ആക്രമണം. സ്കൂട്ടറിൽ എത്തിയ രണ്ട് യുവാക്കൾ ഡെലിവറി ജീവനക്കാരനായ ദിലീപ് കുമാറിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിക്കുകയും റോഡിലിട്ട് മർദ്ദിക്കുകയും ചെയ്തു. സംഭവത്തിൽ പ്രതികളായ ജഗത് (28), ധർമ്മ (20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ദിലീപ് കുമാറിന്റെ സ്കൂട്ടർ പ്രതികളുടെ ബൈക്കിൽ തട്ടിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ദിലീപിന്റെ സ്കൂട്ടറിന് കുറുകെ സ്വന്തം വാഹനം നിർത്തിയാണ് അക്രമം തുടങ്ങിയത്. ഹെൽമറ്റ് കൊണ്ട് മുഖത്തിടിയേറ്റ ദിലീപ് സ്കൂട്ടറുമായി റോഡിലേക്ക് മറിഞ്ഞുവീണു. തുടർന്ന് പ്രതികൾ ഇയാളെ നിലത്തിട്ട് ചവിട്ടുകയായിരുന്നു.
Also Read: ശബരിമലയിൽ എസ്ഐയുടെ എടിഎം കാർഡ് കൈക്കലാക്കി പണം കവർന്നു; ജീവനക്കാരൻ പിടിയിൽ
മർദ്ദനം തടയാൻ ശ്രമിച്ച നാട്ടുകാരെയും യുവാക്കൾ ആക്രമിക്കാൻ മുതിർന്നു. ഇതോടെ ക്ഷുഭിതരായ നാട്ടുകാർ സംഘം ചേർന്ന് പ്രതികളെ തടയുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനുപിന്നാലെ പുറത്തുവന്നിരുന്നു. ഇടവഴിയിൽ നിന്നെത്തിയ ജീവനക്കാരന്റെ സ്കൂട്ടറിലേക്ക് ഇടിച്ചാണ് യുവാക്കൾ സ്കൂട്ടർ നിർത്തുന്നതടക്കമുള്ള ദൃശ്യമാണ് പുറത്ത് വന്നിട്ടുള്ളത്.
The post ബെംഗളൂരുവിൽ ഡെലിവറി ഏജന്റിന് ക്രൂര മർദ്ദനം; ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു, രണ്ട് യുവാക്കൾ അറസ്റ്റിൽ appeared first on Express Kerala.



