"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

‘കേട്ടുകേൾവിയില്ലാത്ത കാര്യം, അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം, പിണറായിക്കെതിരെ തെളിവില്ല, ഞാനൊരു പണവും വാങ്ങിയിട്ടില്ല’: MV ഗോവിന്ദൻ | MV Govindan

September 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

MV Govindan

തൃശ്ശൂർ: സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ തെറ്റായ പ്രചാരണങ്ങൾ നടത്തുകയും വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നവരുടെ ഉള്ളടക്കങ്ങൾ സോഷ്യൽ മീഡിയയിൽ നിന്ന് പോലീസിനെ ഉപയോഗിച്ച് നീക്കം ചെയ്യുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന്മേലുള്ള കടുത്ത കടന്നുകയറ്റമാണെന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. കേട്ടുകേൾവിയില്ലാത്ത നടപടികളാണ് സംസ്ഥാനത്ത് നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.(MV Govindan Slams Government On Media Censorship And CMRL Payoff Allegations)

കഴിഞ്ഞ 10 വർഷമായി പിണറായി വിജയനെതിരെയും ഇടത് സർക്കാരിനെതിരെയും നിരന്തരം കടന്നാക്രമണം നടത്തുന്നവരാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ വ്യക്തികളെയും മുതലാളിമാരെയും ഉപയോഗപ്പെടുത്തി കേരളം ഭരിക്കുമെന്ന രീതിയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. ഇതിന് പിന്നാലെ വൈദ്യുതി മന്ത്രി ഉൾപ്പെടെ നാല് മന്ത്രിമാരാണ് വിദേശയാത്രയ്ക്ക് ഒരുങ്ങുന്നത്. സ്പോൺസർമാരുടെ പണം ഉപയോഗിച്ചാണ് ഈ യാത്രകളെങ്കിൽ അത് വലിയ അപകടം ഉണ്ടാക്കും.

മാധ്യമങ്ങൾക്കെതിരെ കേന്ദ്രത്തിൽ നരേന്ദ്ര മോദി നടത്തുന്ന അടിച്ചമർത്തൽ നയങ്ങൾ തന്നെയാണ് ഇവിടെ വി.ഡി. സതീശനും പിന്തുടരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം, മാസപ്പടി കേസിൽ പിണറായി വിജയനെതിരെ തെളിവിന്റെ ഒരു അംശം പോലും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ എം.വി. ഗോവിന്ദൻ, മാസപ്പടി ഡയറിയിൽ പേര് വന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ താൻ ആരോടും പണം വാങ്ങിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

Story Summary

M.V. Govindan criticized the state government and Chief Minister Pinarayi Vijayan over controversial social media censorship, ministers’ foreign trips, and political allegations. He asserted that there is no proof against Pinarayi Vijayan in the payoff scandal and denied taking money from CMRL.

Get more updates from Pudukad News on Google