"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

അനധികൃതമായി പുഴമണൽ കടത്തുകയായിരുന്ന ലോറി പിടികൂടി; വാഴക്കാട് പൊലീസിന്റെ നടപടി | Vazhakkad illegal sand mining

September 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

എടവണ്ണപ്പാറ: വാഴക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ വാവൂർ പുഴക്കടവിൽ നിന്ന് അനധികൃതമായി പുഴമണൽ കടത്തുകയായിരുന്ന ലോറി പൊലീസ് പിടികൂടി. ചാലിയാർ പുഴയിൽ നിന്ന് മണൽ ശേഖരിച്ച് ലോറിയിൽ കയറ്റി കൊണ്ടുപോകുന്നതിനിടെയാണ് വാഹനം പിടിച്ചെടുത്തത്. (Vazhakkad illegal sand mining)

ചാലിയാർ പുഴയിൽ നിന്ന് വ്യാപകമായി തോണികളിൽ മണൽ ശേഖരിച്ച് ലോറിയിൽ കയറ്റി കടത്തുന്നതായി വാഴക്കാട് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മണൽ കയറ്റിയ ലോറി കണ്ടെത്തിയത്. വാഴക്കാട് പൊലീസ് സ്റ്റേഷനിലെ എസ്.ഐ. സുരേഷ് കുമാർ, എ.എസ്.ഐ. അബ്ദുൽ അസീസ്, സി.പി.ഒ. ഷിനോജ് എന്നിവരടങ്ങിയ സംഘമാണ് വാഹനം പിടികൂടിയത്.
അനധികൃത മണൽക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Summary: Vazhakkad Police seized a lorry allegedly carrying illegally transported river sand from the Chaliyar River. The vehicle was intercepted at Vavoor riverbank following confidential information about illegal sand extraction and transportation.

Get more updates from Pudukad News on Google