"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ലോകായുക്തയെ മന്ത്രി വിളിച്ചുചേർത്തത് ജനാധിപത്യവിരുദ്ധം; സർക്കാർ നടപടി തെറ്റായ കീഴ്വഴക്കമെന്ന് പിണറായി വിജയൻ | Pinarayi Vijayan

September 26, 2026
Share this post to
🌐 Select your Language:

Current: മലയാളം

Opposition Leader Pinarayi Vijayan

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ലോകായുക്തയും ഉപലോകായുക്തമാരും ഉൾപ്പെടുന്ന ഉന്നതതല യോഗം തിരുവനന്തപുരത്ത് ചേർന്നതിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ (Pinarayi Vijayan). സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ലോകായുക്ത സംവിധാനത്തെ എക്സിക്യൂട്ടീവിന്റെ നിയന്ത്രണത്തിലാക്കാനുള്ള നീക്കമാണിതെന്ന് പിണറായി വിജയൻ ആരോപിച്ചു.

ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അസഫ് അലി, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് യോഗം നടന്നതെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ലോകായുക്തയുടെ സ്വതന്ത്ര പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

കേരള ലോകായുക്ത നിയമപ്രകാരം മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള പൊതുസേവകർക്കെതിരായ അഴിമതി, ഭരണദുര്‍വിനിയോഗം തുടങ്ങിയ പരാതികൾ അന്വേഷിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ട്.

അത്തരമൊരു സംവിധാനത്തിന്റെ തലവന്മാരെ ആഭ്യന്തര മന്ത്രി നേരിട്ട് വിളിച്ചുവരുത്തി നിർദേശങ്ങൾ നൽകുന്നത് നിയമവിരുദ്ധമാണെന്നാണ് പിണറായി വിജയന്റെ ആരോപണം. ലോകായുക്തയ്ക്ക് തെളിവുകൾ സ്വീകരിക്കാനും സാക്ഷികളെ വിളിച്ചുവരുത്താനും അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനും നിയമപരമായ അധികാരങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ പ്രതിനിധികളുടെയും പ്രോസിക്യൂഷൻ മേധാവിയുടെയും സാന്നിധ്യത്തിൽ ലോകായുക്താ ന്യായാധിപരെ വിളിച്ചുകൂട്ടിയ നടപടി സ്ഥാപനത്തിന്റെ നിഷ്പക്ഷതയെക്കുറിച്ച് പൊതുജനങ്ങളിൽ സംശയം സൃഷ്ടിക്കുമെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു.

ലോകായുക്തയുടെ സ്വയംഭരണാധികാരവുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതാക്കൾ മുൻപ് സ്വീകരിച്ച നിലപാടുകളും അദ്ദേഹം ചൂണ്ടിക്കാട്ടി. എൽഡിഎഫ് സർക്കാർ ലോകായുക്ത നിയമഭേദഗതി കൊണ്ടുവന്നപ്പോൾ അതിനെതിരെ യുഡിഎഫ് നേതാക്കൾ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലോകായുക്തയുടെ വിശ്വാസ്യതയെ ബാധിക്കുന്ന തരത്തിലുള്ള നടപടികൾ സർക്കാർ ആവർത്തിക്കരുതെന്നും സ്ഥാപനം സ്വതന്ത്രമായി പ്രവർത്തിക്കാൻ ആവശ്യമായ സാഹചര്യം ഒരുക്കുകയാണ് സർക്കാരിന്റെ ഉത്തരവാദിത്വമെന്നും പിണറായി വിജയൻ പറഞ്ഞു.

Story Summary:
Opposition Leader Pinarayi Vijayan has criticised a high-level meeting involving the Lokayukta and Upa-Lokayuktas chaired by Home Minister Ramesh Chennithala. He alleged that the meeting could undermine the independence of the Lokayukta and questioned the government’s approach.

Get more updates from Pudukad News on Google