"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കള്ളക്കടൽ ജാഗ്രത: കേരളത്തിലെ മുഴുവൻ തീരദേശ ജില്ലകളിലും റെഡ് അലർട്ട്; കടലിലും ബീച്ചുകളിലും പോകരുത് | Kallakkadal Kerala Red Alert

September 26, 2026
Share this post to
🌐 Select your Language:

Current: മലയാളം

Kallakkadal Kerala Red Alert

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ മുഴുവൻ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രമായ INCOIS റെഡ് അലർട്ട് പ്രഖ്യാപിച്ചു (Kallakkadal Kerala Red Alert). സെപ്റ്റംബർ 26 പുലർച്ചെ 2.30 മുതൽ സെപ്റ്റംബർ 28 പുലർച്ചെ 2.30 വരെ കേരള തീരത്ത് 1 മുതൽ 1.5 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

തീരപ്രദേശങ്ങളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, കടൽവെള്ളം കയറാനും കടലാക്രമണത്തിനും തീരശോഷണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

പ്രത്യേക ജാഗ്രത വേണ്ട തീരമേഖലകൾ:

തിരുവനന്തപുരം: കാപ്പിൽ – പൊഴിയൂർ
കൊല്ലം: ആലപ്പാട് – ഇടവ
ആലപ്പുഴ: ചെല്ലാനം – അഴീക്കൽ ജെട്ടി
എറണാകുളം: മുനമ്പം FH – മറുവക്കാട്
തൃശൂർ: ആറ്റുപുറം – കൊടുങ്ങല്ലൂർ
മലപ്പുറം: കടലുണ്ടി നഗരം – പാലപ്പെട്ടി
കോഴിക്കോട്: ചോമ്പാല FH – രാമനാട്ടുകര
കണ്ണൂർ: വളപട്ടണം – ന്യൂ മാഹി
കാസർകോട്: കുഞ്ചത്തൂർ – കോട്ടക്കുന്ന്
എന്തൊക്കെ മുൻകരുതലുകൾ?
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കണം.

തിരമാല ശക്തമാകുന്ന സമയത്ത് മത്സ്യബന്ധന യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതുപോലെ തന്നെ അവ കരയ്ക്കടുപ്പിക്കുന്നതും അപകടകരമായതിനാൽ ഇരു നടപടികളും ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്.

INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും മറ്റ് പ്രവർത്തനങ്ങളും ഒഴിവാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണം. വള്ളങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കുകയും മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും വേണം. തീരശോഷണത്തിന് സാധ്യതയുള്ള മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.

തമിഴ്നാട്ടിലെ കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി തീരങ്ങളിലും ലക്ഷദ്വീപ് തീരങ്ങളിലും സമാനമായ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Story Summary:
INCOIS has issued a red alert across all coastal districts of Kerala due to the possibility of high waves and the Kallakkadal phenomenon. Coastal residents and fishermen have been advised to exercise extreme caution, while beach tourism and recreational activities should be avoided until the warning is withdrawn.

Get more updates from Pudukad News on Google