"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഒഡീഷയിൽ കനത്ത മഴയിലും പ്രളയത്തിലും വലഞ്ഞ് 13 ജില്ലകൾ; 70,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു; ദുരിതബാധിത പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തി മുഖ്യമന്ത്രി മോഹൻ ചരൺ മാജി; സുബർണ്ണരേഖ ഉൾപ്പെടെയുള്ള പ്രധാന നദികൾ അപകടനിലയ്ക്ക് മുകളിൽ

September 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും പ്രളയത്തിലും വലയുന്ന തെക്കന്‍ ഒഡീഷയിലെ ദുരിതബാധിത പ്രദേശങ്ങളില്‍ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി വ്യോമനിരീക്ഷണം ആരംഭിച്ചു. 


പ്രളയം രൂക്ഷമായി ബാധിച്ച ഗഞ്ചാം, കോരാപുട്ട്, നബരംഗ്പൂര്‍ ജില്ലകളിലെ വെള്ളപ്പൊക്ക സാഹചര്യങ്ങളാണ് റവന്യൂ-ദുരന്തനിവാരണ മന്ത്രി സുരേഷ് പൂജാരി, സ്‌പെഷ്യല്‍ റിലീഫ് കമ്മീഷണര്‍ രാജേഷ് പ്രഭാകര്‍ പാട്ടീല്‍ എന്നിവര്‍ക്കൊപ്പം മുഖ്യമന്ത്രി വിലയിരുത്തിയത്. 


ഹെലികോപ്റ്ററിനുണ്ടായ സാങ്കേതിക തകരാര്‍ കാരണം സര്‍വേ രണ്ട് മണിക്കൂറോളം വൈകിയാണ് ആരംഭിച്ചതെങ്കിലും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ ഉന്നതതല യോഗങ്ങള്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ട്.

സംസ്ഥാനത്തെ 13 ജില്ലകളെ കനത്ത മഴ പ്രതികൂലമായി ബാധിച്ചതോടെ 70,000-ത്തിലധികം ആളുകളെയാണ് താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് 395 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. ബാലസോര്‍, മയൂര്‍ഭഞ്ജ് ജില്ലകളില്‍ നദികള്‍ കരകവിഞ്ഞൊഴുകുന്നത് സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്. 


ഹീരാകുഡ് അണക്കെട്ടിലേക്ക് ജലപ്രവാഹം ശക്തമായതിനെ തുടര്‍ന്ന് 22 സ്ലൂയിസ് ഗേറ്റുകള്‍ തുറന്ന് അധികജലം പുറത്തേക്ക് വിടുന്നുണ്ട്.


 കനത്ത പ്രളയഭീഷണിയെ തുടര്‍ന്ന് പ്രശസ്തമായ സിമിലിപാല്‍ നാഷണല്‍ പാര്‍ക്കിലെ ദേവ്കുണ്ഡ് വിനോദസഞ്ചാര കേന്ദ്രം താല്‍ക്കാലികമായി അടച്ചതായി അധികൃതര്‍ അറിയിച്ചു.

 

Get more updates from Pudukad News on Google