"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക് നിരന്തരം വിളിച്ച് അസഭ്യവർഷവും വധഭീഷണിയും. പെട്രോൾ പമ്പിന് തീപിടിച്ചെന്ന വ്യാജ സന്ദേശം നൽകിയയാൾ മൈസൂരുവിൽ പിടിയിൽ. നടപടി താക്കീത് നൽകി വിട്ടിട്ടും ശല്യം തുടർന്നതോടെ

September 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

മലപ്പുറം: പൊലിസ് സ്റ്റേഷനിലേക്ക് നിരന്തരം ഫോൺ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാൾ മൈസൂരിൽ പിടിയിലായി. പാവിട്ടപ്പുറം ഒതളൂർ സ്വദേശി കോട്ടേലവളപ്പിൽ പ്രേമരാജനെയാണ് (46) ചങ്ങരംകുളം പൊലിസ് അറസ്റ്റ് ചെയ്തത്.

സ്റ്റേഷനിലേക്ക് തുടർച്ചയായി വിളിച്ച് ഇയാൾ പോലിസിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. സമാനമായ രീതിയിൽ മുൻപും ഫോൺ വിളിച്ചതിന് ഇയാളെ പൊലിസ് താക്കീത് നൽകി വിട്ടയച്ചിരുന്നതാണ്. എന്നാൽ ഇത് വകവയ്ക്കാതെ ഇയാൾ വീണ്ടും ശല്യപ്പെടുത്തൽ തുടർന്നു.

ഇതിനുപുറമേ, പെട്രോൾ പമ്പിന് തീപിടിച്ചുവെന്ന് വ്യാജ സന്ദേശം നൽകി പൊലിസിനെ കബളിപ്പിച്ചതായും പ്രതിക്കെതിരെ ആരോപണമുണ്ട്. വ്യാജവിവരം നൽകി പൊലിസിനെ തെറ്റിദ്ധരിപ്പിച്ച സംഭവവും നിലവിലെ അന്വേഷണത്തിന്‍റെ ഭാഗമായി പൊലിസ് പരിശോധിച്ചുവരികയാണ്.

 

Get more updates from Pudukad News on Google