‘ഇതിലും വലിയ സ്ഥാനമായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത് എന്ന് എനിക്ക് സംശയമുണ്ട്, ഏതായാലും കിട്ടാത്ത മുന്തിരി പുളിക്കും’: ജിജി തോംസണെതിരെ ജിജി ജോസഫ് | Jiji Joseph

Current: മലയാളം

കൊച്ചി: മുൻ ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്. ജിജി തോംസൺ മുൻപ് ബി.ജെ.പിയിൽ ചേരാൻ സന്നദ്ധത അറിയിച്ചിരുന്നുവെന്ന് ജിജി ജോസഫ് ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തി. തെളിവായി 2017 ജൂൺ 26-ന് നടന്ന ന്യൂനപക്ഷ മോർച്ചയുടെ ചടങ്ങിൽ ജിജി തോംസൺ പങ്കെടുത്ത ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു.(Jiji Joseph Alleges Former Chief Secretary Jiji Thomson Tried To Join BJP)
ബി.ജെ.പി സ്ഥാനാർത്ഥിയായാൽ ജയിച്ചാൽ മന്ത്രിയാക്കാമെന്ന് ഗ്യാനേഷ് കുമാർ വാഗ്ദാനം ചെയ്തുവെന്ന ജിജി തോംസണിന്റെ വെളിപ്പെടുത്തലിന് മറുപടിയായാണ് പോസ്റ്റ്. 2017-ൽ ചടങ്ങിലേക്ക് ജിജി തോംസണെ ക്ഷണിച്ചത് അദ്ദേഹം പാർട്ടിയിലേക്ക് വരാൻ താല്പര്യം കാണിച്ചതിനാലാണെന്ന് ജിജി ജോസഫ് ചൂണ്ടിക്കാട്ടി. ചടങ്ങിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും ജിജി തോംസൺ വാനോളം പുകഴ്ത്തി സംസാരിക്കുകയും ചെയ്തിരുന്നു.
ഈ പരിപാടിക്ക് പിന്നാലെ 2017 മുതൽ 2020 വരെ കേന്ദ്ര ഗവൺമെന്റിന് കീഴിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഇൻഡിപെൻഡന്റ് ഡയറക്ടറായി ജിജി തോംസണ് നിയമനം ലഭിച്ചു. എന്നാൽ ഇതിലും വലിയ പദവികൾ ലഭിക്കാത്തതുകൊണ്ടാണ് ഇപ്പോൾ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും, “കിട്ടാത്ത മുന്തിരി പുളിക്കും” എന്ന പഴഞ്ചൊല്ലാണ് അദ്ദേഹത്തിന് അനുയോജ്യമെന്നും ജിജി ജോസഫ് പരിഹസിച്ചു.
Story Summary
Jiji Joseph claimed that former Kerala Chief Secretary Jiji Thomson had earlier shown interest in joining the BJP. Releasing photos from a 2017 Minority Morcha event attended by Thomson, Joseph alleged that Thomson praised PM Modi and was later appointed as an independent director at Cochin Shipyard, dismissing Thomson’s recent allegations as sour grapes.




