അരൂരിൽ വൻ ലഹരി വേട്ട: 4.78 ഗ്രാം MDMAയുമായി റൗഡി ലിസ്റ്റിലുള്ള യുവാവ് പിടിയിൽ | Aroor MDMA Arrest

Current: മലയാളം

ആലപ്പുഴ: അരൂർ തോസ്ഥാന കോളനി ഭാഗത്ത് വൻ ലഹരിമരുന്ന് വേട്ട. വീട്ടുപരിസരത്ത് വെച്ച് 4.78 ഗ്രാം എം.ഡി.എം.എയുമായി എഡിസണെ അരൂർ പോലീസ് അറസ്റ്റ് ചെയ്തു. അരൂർ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക ലഹരിവിരുദ്ധ സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്.(Aroor MDMA Arrest, Police Arrest Rowdy List Offender With MDMA In Thosthana Colony)
നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട എഡിസൺ അരൂർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്ന് രാസലഹരി കണ്ടെടുത്തത്.
Story Summary
A habitual offender, Edison, was arrested by Aroor Police with 4.78 grams of MDMA near his residence in Thosthana Colony. Included in the police rowdy list, he was caught during a search operation led by the Aroor SHO and his squad.




