"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

നേപ്പാളിൽ ഹിമപാതം; പർവതാരോഹകർ അടക്കം 10 പേരെ കാണാതായി | Nepal Avalanche

September 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

Nepal Avalanche

കാഠ്മണ്ഡു: പശ്ചിമ നേപ്പാളിലെ മനാങ് ജില്ലയിലുള്ള ഹിംലംഗ് ഹിമാൽ പർവതനിരയിൽ ഹിമപാതമുണ്ടായി പർവതാരോഹകർ അടക്കം 10 പേരെ കാണാതായി (Nepal Avalanche). 7,126 മീറ്റർ ഉയരമുള്ള പർവതത്തിന്റെ ബേസ് ക്യാമ്പിലാണ് ഞായറാഴ്ച അപകടമുണ്ടായത്.

കഴിഞ്ഞ നാല് ദിവസമായി നേപ്പാളിൽ തുടരുന്ന കനത്ത മഴയും മഞ്ഞുവീഴ്ചയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രളയത്തിനും ഉരുൾപൊട്ടലിനും കാരണമായിട്ടുണ്ട്. ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ കാണാതായവർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

വിവിധ ഏജൻസികളിൽ നിന്നുള്ള പർവതാരോഹകരാണ് അപകടത്തിൽപ്പെട്ടത്. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് ഭൂരിഭാഗം പർവതാരോഹകരും ബേസ് ക്യാമ്പിൽ നിന്ന് പിന്മാറിയിരുന്നെങ്കിലും ചിലർ അവിടെ തുടരുകയായിരുന്നു.

തുടർച്ചയായ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് നേപ്പാളിൽ വിനോദസഞ്ചാര, പർവതാരോഹണ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവയ്ക്കാൻ ടൂറിസം വകുപ്പ് നിർദേശം നൽകി. സ്ഥിതിഗതികൾ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ടൂറിസം വകുപ്പ് ഡയറക്ടർ ജനറൽ റാം കൃഷ്ണ ലാമിച്ചാനെ അറിയിച്ചു.

Story Summary: An avalanche at the base camp of the 7,126-metre Himlung Himal range in western Nepal has left 10 people, including mountaineers, missing. Rescue teams are conducting searches amid heavy rain and snowfall, while authorities have suspended tourism and mountaineering activities due to adverse weather.

Get more updates from Pudukad News on Google