"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

റെയിൽവേയിൽ ചരിത്രപരമായ ഹരിതവിപ്ലവം. ഇന്ത്യയിലെ ആദ്യത്തെ എൽ.എൻ.ജി ട്രെയിൻ സർവീസ് അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്തു. ഡ്യുവൽ ഫ്യുവൽ എൻജിൻ ട്രെയിൻ തുടക്കം കുറിച്ചത് സബർമതിയിൽ നിന്നും. ഒറ്റത്തവണ ഇന്ധനം നിറച്ചാൽ 1600 കിലോമീറ്റർ കുതിക്കും. കോടികളുടെ ലാഭവും വൻ പരിസ്ഥിതി നേട്ടവും

September 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഗാന്ധിനഗർ: രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗതമായ ഇന്ത്യൻ റെയിൽവേയിൽ പരിസ്ഥിതി സൗഹൃദ ഇന്ധന ഉപയോഗത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ത്യയിലെ ആദ്യത്തെ എൽ.എൻ.ജി ട്രെയിൻ ഫ്ലാഗ്ഗ് ഓഫ് ചെയ്തു.

കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷായും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ചേർന്നാണ് ഈ ചരിത്രപരമായ പദ്ധതിക്ക് ഞായറാഴ്ച തുടക്കം കുറിച്ചത്. ഗുജറാത്തിലെ സബർമതിയിൽ നിന്നാണ് ആദ്യ സർവീസ്.

ഡീസൽ ഇന്ധനത്തെ ആശ്രയിക്കുന്നത് കുറക്കുന്നതിനും റെയിൽവേയിൽ ഹരിതോർജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നിർണായക നടപടിയായാണ് പദ്ധതി വിലയിരുത്തപ്പെടുന്നത്.

ട്രെയിനുകളുടെ ഡ്രൈവിങ് പവർ കാറുകൾക്കായി (ട്രെയിനിന്റെ എഞ്ചിൻ ഘടിപ്പിച്ചിട്ടുള്ളതും, ഡ്രൈവർ നിയന്ത്രിക്കുന്നതുമായ പ്രധാന കോച്ച്) തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ‘ഡീസൽ-പ്ലസ്-എൽഎൻജി ഡ്യുവൽ ഫ്യുവൽ സിസ്റ്റം’ (Dual-fuel system) അടിസ്ഥാനമാക്കിയാണ് ഈ പുതിയ എഞ്ചിൻ പ്രവർത്തിക്കുന്നത്.

സബർമതി കോച്ചിങ് ഡിപ്പോയിൽ വെച്ച് പരിഷ്കരിച്ച 1400 എച്ച്പിയുടെ രണ്ട് പവർ കാറുകളിൽ ഇതിനകം തന്നെ വിജയകരമായി ഫീൽഡ് ട്രയലുകൾ പൂർത്തിയാക്കിയിട്ടുണ്ട്.

ഈ ഡ്യുവൽ ഫ്യുവൽ സാങ്കേതികവിദ്യ വഴി ട്രെയിനുകളിലെ ഡീസൽ ഉപയോഗത്തിന്റെ 40 ശതമാനത്തോളം എൽ.എൻ.ജി വാതകം ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാൻ സാധിക്കുമെന്നാണ് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നത്.

ഇതുവഴി റെയിൽവേയുടെ ഇന്ധനച്ചെലവിൽ വലിയ ലാഭമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഡിപിസി കാറിൽ നിന്ന് പ്രതിവർഷം 11.9 ലക്ഷം രൂപയും എട്ട് കോച്ചുകളുള്ള ഒരു പൂർണ്ണ റാക്കിൽ നിന്ന് 23.9 ലക്ഷം രൂപയും ലാഭിക്കാൻ സാധിക്കും.

ഇതിനുപുറമേ കാർബൺ ഡയോക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ എന്നിവയുടെ പുറന്തള്ളൽ കുറക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കും. ട്രെയിനിലെ 2200 ലിറ്റർ കപ്പാസിറ്റിയുള്ള വലിയ ടാങ്കിൽ ഒരു തവണ ഇന്ധനം പൂർണ്ണമായി നിറച്ചാൽ ഏകദേശം 1600 കിലോമീറ്റർ ദൂരം വരെ സർവീസ് നടത്താൻ സാധിക്കുമെന്നതിനാൽ അടിക്കടി ഇന്ധനം നിറക്കേണ്ട ബുദ്ധിമുട്ടും ഒഴിവാകും.

Get more updates from Pudukad News on Google