"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ലഹരിക്കെതിരായ പോരാട്ടം ഇനി ഓരോ വാർഡിലേക്കും; ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടമായ ‘തൂഫാൻ തദ്ദേശം’ ഇന്ന് വേങ്ങരയിൽ തുടക്കം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും; തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതി വ്യാപിപ്പിക്കും. എല്ലാ വാർഡുകളിലും പ്രത്യേക ‘തൂഫാൻ സമിതികൾ’ രൂപീകരിച്ച് ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കും.

September 28, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: ലഹരിക്കെതിരെ ആരംഭിച്ച ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടമായ ‘തൂഫാൻ തദ്ദേശം’ ഇന്ന്‌ മലപ്പുറം വേങ്ങരയിൽ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും.


തൂഫാൻ ആരംഭിച്ച് 117 ദിവസം പിന്നിടുമ്പോൾ 11,677 കേസുകളും 12,584 അറസ്റ്റുമാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.


 

ലഹരിക്കെതിരെയുള്ള പോരാട്ടം ഓരോ വാർഡിലേക്കും വ്യാപിപ്പിക്കലാണ് രണ്ടാംഘട്ടത്തിൽ ലക്ഷ്യമിടുന്നത്.

 

എല്ലാ വാർഡുകളിലും പ്രത്യേക തൂഫാൻ സമിതികൾ രൂപീകരിക്കും. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, എ പി അനിൽകുമാർ, കെ എം ഷാജി, പി കെ ബഷീര്‍, എഡിജിപി പി വിജയൻ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

Get more updates from Pudukad News on Google