"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മഴക്കളിയിൽ ക്വാർട്ടർ ഫൈനൽ ഉപേക്ഷിച്ചു: മികച്ച റാങ്കിങ്ങിന്റെ മികവിൽ ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ, അഫ്ഗാനിസ്ഥാന് നിരാശ | Asian Games 2026

September 28, 2026
Share this post to
🌐 Select your Language:

Current: മലയാളം

Asian Games 2026

ന്യൂഡൽഹി : ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഇന്ത്യ സെമിഫൈനലിൽ പ്രവേശിച്ചു. അന്താരാഷ്ട്ര ടി20 റാങ്കിങ്ങിൽ അഫ്ഗാനിസ്ഥാനെക്കാൾ മുന്നിലെന്ന മേൽക്കൈ ഉപയോഗിച്ചാണ് ഇന്ത്യ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയത്.(Asian Games 2026, India Advances To Asian Games Cricket Semifinal)

ബംഗ്ലാദേശും മലേഷ്യയും തമ്മിൽ നടക്കുന്ന നാലാം ക്വാർട്ടർ ഫൈനലിലെ വിജയികളെയാകും ഒക്ടോബർ ഒന്നിന് നടക്കുന്ന സെമിയിൽ ഇന്ത്യ നേരിടുക. 2022 ഹാംഗ്ഷൂ ഏഷ്യൻ ഗെയിംസിൽ മഴ തടസ്സപ്പെടുത്തിയ ഫൈനലിലൂടെ ഇന്ത്യ സ്വർണം നേടിയിരുന്നു. മത്സരം നടക്കാതെ പോയത് ആരാധകർക്ക് നിരാശ സമ്മാനിച്ചെങ്കിലും ഇനി ഒക്ടോബർ ഒന്നിനായുള്ള കാത്തിരിപ്പിലാണ് ഏവരും.

Story Summary

Rain forced the washout of the Asian Games quarterfinal match between India and Afghanistan, allowing India to advance to the semifinals based on their higher T20I ranking. India will face the winner of the Bangladesh vs Malaysia clash in the semifinal on October 1.

Get more updates from Pudukad News on Google