"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കനത്ത മഴക്കെടുതി: ഉത്തർപ്രദേശിൽ 56 മരണം, ഒഡീഷയിലും ഉത്തരാഖണ്ഡിലും പ്രളയഭീതി, റിവർ റാഫ്റ്റിങ് നിർത്തിവച്ചു | Heavy Rains

September 28, 2026
Share this post to
🌐 Select your Language:

Current: മലയാളം

Heavy Rains

ലഖ്‌നൗ : സെപ്റ്റംബർ 25 മുതൽ 27 വരെയുള്ള 48 മണിക്കൂറിനുള്ളിൽ ഉത്തർപ്രദേശിൽ പെയ്തിറങ്ങിയത് അസാധാരണ കനത്ത മഴ. ശരാശരി 4.5 മില്ലീമീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് 97.6 മില്ലീമീറ്റർ മഴയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. മഴയിലും കൊടുങ്കാറ്റിലും പെട്ട് 56 പേർ മരണപ്പെടുകയും 46 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.(Heavy Rains Claim Lives In Uttar Pradesh As Flood Risk Loom Across Odisha And Uttarakhand)

56 ജില്ലകളെയാണ് മഴ രൂക്ഷമായി ബാധിച്ചത്. ഫറൂഖാബാദിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ 7,385 ശതമാനം കൂടുതൽ മഴ ലഭിച്ചു. ആയിരത്തിലധികം വീടുകൾ തകരുകയും നൂറിലധികം വളർത്തുമൃഗങ്ങൾ ചത്തൊടുങ്ങുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ തെറായ് മേഖലയിൽ കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

അതേസമയം, അയൽസംസ്ഥാനങ്ങളായ ഒഡീഷയിലും ഉത്തരാഖണ്ഡിലും പ്രളയ ഭീഷണി ശക്തമാണ്. മഹാനദിയിലെ ജലനിരപ്പ് ഉയർന്നതോടെ ഒഡീഷയിലെ ഖുർദ, കട്ടക്ക്, പുരി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബൈതരണിയും സുബർണ്ണരേഖയും ഉൾപ്പെടെയുള്ള നദികൾ അപകടനിലയ്ക്കും മുകളിലാണ് ഒഴുകുന്നത്. ഉത്തരാഖണ്ഡിലെ ഋഷികേശിൽ ഗംഗാ നദിയിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് വിനോദസഞ്ചാര മേഖലയിലെ പ്രധാന ആകർഷണമായ റിവർ റാഫ്റ്റിങ് അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു.

Story Summary
Torrential rains and severe storms claimed 56 lives and injured dozens in Uttar Pradesh as the state recorded unprecedented rainfall over 48 hours. Concurrently, flood alerts were issued in Odisha due to swelling river levels, while Uttarakhand suspended river rafting activities in Rishikesh following continuous heavy downpours.

Get more updates from Pudukad News on Google