സൂര്യയെ പ്രശംസിച്ച് എസ്.എസ്. രാജമൗലി; സൂര്യയുമായി ഒന്നിക്കുമ്പോള്‍ വ്യത്യസ്തമായ ചിത്രമായിരിക്കുമെന്നും എസ്എസ്ആര്‍

Current: മലയാളം

തിരക്കഥാകൃത്തും സംവിധായകനുമായ ശശാങ്ക് യെലേതിയുടെ പുതിയ ചിത്രം ‘ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍’ എന്ന ഫഹദ് ഫാസില്‍ ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങില്‍ അതിഥികളായി പങ്കടുത്ത് പ്രശസ്ത സംവിധായകന് എസ്. എസ്. രാജമൗലിയും തമിഴ് താരം സൂര്യയും.
ചടങ്ങില്‍ വെച്ച് സൂര്യയുമായി എപ്പോള്‍ സിനിമ ചെയ്യുമെന്ന ചോദ്യത്തിന് രാജമൗലി നല്കിയ മറുപടിയാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ ചലച്ചിത്രപ്രേമികള്‍ക്കിടയില്‍ വലിയ വാര്‍ത്തയായത്.
ഈ ചോദ്യം പ്രതീക്ഷിച്ചാണ് താന്‍ വന്നതെന്നും എന്നാല്‍ പ്രമോഷന് ചടങ്ങിന്റെ പ്രധാന ശ്രദ്ധ മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജമൗലി പറഞ്ഞു.
താനും സൂര്യയും തമ്മിലുള്ള സിനിമയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ അത് വാര്‍ത്താ തലക്കെട്ടാവുകയും ‘ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍’ സിനിമയുടെ വാര്‍ത്തകള്‍ വശങ്ങളിലേക്ക് മാഞ്ഞുപോവുകയും ചെയ്യും.
എന്നാല്‍ തങ്ങള്‍ ഒന്നിക്കുമ്പോള്‍ അത് തികച്ചും പ്രത്യേകതയുള്ള ഒരു ചിത്രമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ പുറത്തിറങ്ങിയ ‘കറുപ്പ്’, ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’ എന്നീ ചിത്രങ്ങളുടെ വിജയത്തില്‍ സൂര്യയെ രാജമൗലി അഭിനന്ദിച്ചു. ഈ തുടര്‍ച്ചയായ വിജയങ്ങളെ ‘ഡബിള്‍ ധമാക്ക’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
‘ആവേശം’ ഫെയിം ജിത്തു മാധവന് സംവിധാനം ചെയ്യുന്ന സൂര്യയുടെ വരാനിരിക്കുന്ന പുതിയ ചിത്രം സീനിന് അദ്ദേഹം ആശംസകള്‍ നേര്‍ന്നു.
നസ്ലന്, നസ്രിയ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘സീന്‍’ എന്ന ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥനായാണ് സൂര്യ എത്തുന്നത്.
‘സിങ്കം’ ഫ്രാഞ്ചൈസിയിലൂടെ മാസ് പോലീസ് കഥാപാത്രമായി കളംനിറഞ്ഞ സൂര്യ, ജിത്തു മാധവന് ചിത്രത്തിലൂടെ പുതിയ കാലത്തിന്റെ മികച്ചൊരു ലുക്കിലാണ് എത്തുന്നതെന്നും ചിത്രം നവംബറില്‍ റിലീസ് ചെയ്യുന്നതിനായി കാത്തിരിക്കുകയാണെന്നും രാജമൗലി പറഞ്ഞു.




