‘ഷര്‍ട്ട് ഊരിയതിനു പിന്നില്‍ കാരണമുണ്ട്’; ബിഗ് ബോസിലെ ഷര്‍ട്ടില്ലാതെയുള്ള അവതരണത്തെക്കുറിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍

Current: മലയാളം

ബിഗ് ബോസിലെ തന്റെ ഷര്‍ട്ട് ഊരിയുള്ള അവതരണത്തെക്കുറിച്ചുള്ള യഥാര്‍ഥ കാരണം തുറന്നുപറഞ്ഞ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍.
താന്‍ ആ സമയത്ത് സിക്‌സ് പാക്ക് ഫിറ്റ്‌നസ് അവസ്ഥയിലായിരുന്നില്ലെന്നും, ഫിറ്റല്ലെന്ന കാര്യം വ്യക്തമാക്കാന്‍ വേണ്ടിയാണ് ഷര്‍ട്ട് ഊരി കാണിച്ചതെന്നും താരം വ്യക്തമാക്കി.
ഷോയില്‍ വെച്ച് തന്റെ ‘ഷര്‍ട്ട്ലെസ് ലുക്ക്’ വലിയ രീതിയില്‍ വൈറലായതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം- ‘എനിക്ക് ഇപ്പോള്‍ സിക്‌സ് പാക്ക് ഇല്ലെന്ന് കാണിക്കാനാണ് ഞാന്‍ അന്ന് ഷര്‍ട്ട് ഊരിയത്. എന്നാല്‍ ആളുകള്‍ക്ക് അത് ഇഷ്ടപ്പെടുകയായിരുന്നു.
കൃത്യമായ ബോഡി ഷേപ്പില്‍ എത്താന്‍ എനിക്ക് ഇനിയും ഒന്നോ രണ്ടോ മാസം സമയമെടുക്കും. പൂര്‍ണമായും ഫിറ്റായ ശേഷമല്ല ഞാന്‍ ശരീരം കാണിച്ചത്, അണ്‍ഫിറ്റായ അവസ്ഥയിലാണ്…’ സല്‍മാന്‍ ഖാന്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചരണങ്ങള്‍ക്കും ബോഡി ഷേമിംഗിനും എതിരെ നിലപാടെടുക്കുന്നതിന്റെ ഭാഗമായാണ് താരം പരിപാടിക്കിടെ മേക്കപ്പ് അഴിച്ചുമാറ്റുകയും ഷര്‍ട്ട് ഊരുകയും ചെയ്തത്. നിലവില്‍ വരാനിരിക്കുന്ന പുതിയ പ്രൊജക്റ്റുകള്‍ക്ക് വേണ്ടിയുള്ള തീവ്രമായ വര്‍ക്കൗട്ടുകളിലാണ് താരം.




