എംജിയുടെ ഹെക്ടർ ടോമഹോക്ക് ഇ.വി, പി.എച്ച്.ഇ.വി കൊച്ചിയിൽ അവതരിപ്പിച്ചു; 517 കിലോമീറ്റർ വരെ റേഞ്ച് | MG Hector Tomahawk EV

Current: മലയാളം

കൊച്ചി: ജെ.എസ്.ഡബ്ല്യു. എം.ജി. മോട്ടോർ ഇന്ത്യയുടെ പുതിയ എസ്‌യുവി മോഡലുകളായ ‘ഹെക്ടർ ടോമഹോക്ക് ഇ.വി’, ‘ഹെക്ടർ ടോമഹോക്ക് പി.എച്ച്.ഇ.വി’ എന്നിവ കൊച്ചിയിൽ അവതരിപ്പിച്ചു (MG Hector Tomahawk EV). രാജ്യത്തെ ആദ്യ മൾട്ടി-ന്യൂ എനർജി വെഹിക്കിൾ (എൻ.ഇ.വി) പ്ലാറ്റ്‌ഫോമായ ‘അഡാപ്റ്റ്’ പ്ലാറ്റ്‌ഫോമിൽ നിർമിച്ച വാഹനങ്ങൾ പരിസ്ഥിതി സൗഹൃദ ഡ്രൈവിംഗ് അനുഭവത്തിനൊപ്പം നൂതന സാങ്കേതികവിദ്യകളും വാഗ്ദാനം ചെയ്യുന്നു.
കൊച്ചിയിലെ എംജി ഷോറൂമിൽ നടന്ന ചടങ്ങിൽ ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥൻ ബിജു ഐസക്, കമ്പനി സെയിൽസ് സോണൽ ഹെഡ് കണ്ണൻ ഗോപിനാഥ്, കോസ്റ്റ്ലൈൻ ഗാരേജസ് സി.ഇ.ഒ അനിൽ സി. എന്നിവർ ചേർന്നാണ് വാഹനങ്ങൾ അനാവരണം ചെയ്തത്. കേരളത്തിലെ അതിവേഗം വളരുന്ന ഇലക്ട്രിക് വാഹന വിപണിക്ക് പുതിയ ദിശ നൽകുകയാണ് പുതിയ മോഡലുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു.
ഒറ്റത്തവണ ചാർജ് ചെയ്താൽ 517 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ശേഷിയുള്ള 69.2 കിലോവാട്ട് അവർ ‘മാജിക്’ ബാറ്ററിയാണ് ഹെക്ടർ ടോമഹോക്ക് ഇ.വിയുടെ പ്രധാന സവിശേഷത. വീടുകളിലേക്ക് ആവശ്യമായ വൈദ്യുതി നൽകാൻ സഹായിക്കുന്ന വെഹിക്കിൾ-ടു-ഹോം (V2H) സാങ്കേതികവിദ്യയും വാഹനത്തിലുണ്ട്.
പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടോറും സംയോജിപ്പിച്ച ഹെക്ടർ ടോമഹോക്ക് പി.എച്ച്.ഇ.വി ഫുൾ ടാങ്കിലും ഫുൾ ചാർജിലും 1,100 കിലോമീറ്ററിലധികം സംയോജിത റേഞ്ചും 115 കിലോമീറ്ററിലധികം പ്യുവർ-ഇലക്ട്രിക് റേഞ്ചും നൽകും.
4,745 മില്ലീമീറ്റർ നീളവും 2,810 മില്ലീമീറ്റർ വീൽബേസുമുള്ള വാഹനത്തിൽ വിശാലമായ ഇന്റീരിയർ, 15.6 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേ, 30ലധികം ‘ഹിംഗ്ലീഷ്’ നിർദ്ദേശങ്ങൾ മനസ്സിലാക്കുന്ന ജെൻ എ.ഐ വോയ്സ് അസിസ്റ്റന്റ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS), ആറ് എയർബാഗുകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്.
ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്ന ‘ബാറ്ററി-ആസ്-എ-സർവീസ്’ (BaaS) പദ്ധതിയുടെ ഭാഗമായി ഹെക്ടർ ടോമഹോക്ക് ഇ.വി 13.99 ലക്ഷം രൂപയുടെ ആമുഖ വിലയിലും കിലോമീറ്ററിന് 4.90 രൂപ ബാറ്ററി വാടക നിരക്കിലും ബുക്ക് ചെയ്യാം. ബാറ്ററി ഉൾപ്പെടെയുള്ള പൂർണ വാഹന ഉടമസ്ഥതയിൽ ഇ.വിയുടെ എക്സ്-ഷോറൂം പ്രാരംഭ വില 19.49 ലക്ഷം രൂപയാണ്. ഉയർന്ന വേരിയന്റിന് 23.49 ലക്ഷം രൂപയാണ് വില.
പി.എച്ച്.ഇ.വി മോഡലിന് BaaS പദ്ധതിയിൽ 21.79 ലക്ഷം രൂപയും കിലോമീറ്ററിന് 3.20 രൂപ ബാറ്ററി വാടകയുമാണ് നിരക്ക്. പൂർണ വാഹന ഉടമസ്ഥതയിൽ ഇതിന്റെ എക്സ്-ഷോറൂം പ്രാരംഭ വില 25.69 ലക്ഷം രൂപയും ഉയർന്ന വേരിയന്റിന് 27.79 ലക്ഷം രൂപയുമാണ്.
ആദ്യ ഉടമകൾക്ക് ലൈഫ്‌ടൈം ബാറ്ററി വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഹെക്ടർ ടോമഹോക്ക് ഇ.വിയുടെ വിതരണം 2026 സെപ്റ്റംബറിലും പി.എച്ച്.ഇ.വി മോഡലിന്റെ ഡെലിവറി നവംബറിലും ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.
Story Summary:
JSW MG Motor India has introduced the Hector Tomahawk EV and Hector Tomahawk PHEV in Kochi. The EV offers up to 517 km of range, while the PHEV claims over 1,100 km of combined range, with advanced technology, ADAS safety features and battery-as-a-service pricing options.




