loader image
ശബരിമല സ്വർണ മോഷണം: ബിജെപി സമരം കള്ളന്മാരെ സംരക്ഷിക്കാനെന്ന് മന്ത്രി വി. ശിവൻകുട്ടി

ശബരിമല സ്വർണ മോഷണം: ബിജെപി സമരം കള്ളന്മാരെ സംരക്ഷിക്കാനെന്ന് മന്ത്രി വി. ശിവൻകുട്ടി

തൃശൂർ: ശബരിമലയിലെ സ്വർണ മോഷണവുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന നീക്കങ്ങൾ കുറ്റവാളികളായ സ്വന്തക്കാരെ സംരക്ഷിക്കാനാണെന്ന് മന്ത്രി വി. ശിവൻകുട്ടി. മോഷ്ടാക്കളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക എന്നതല്ല, മറിച്ച് തങ്ങളുടെ നിഗൂഢ താല്പര്യങ്ങൾ സംരക്ഷിക്കുന്നവരെ എന്ത് വിലകൊടുത്തും രക്ഷിച്ചെടുക്കുക എന്നതാണ് ബിജെപിയുടെ അജണ്ടയെന്നും മന്ത്രി കുറ്റപ്പെടുത്തി.

അയ്യപ്പ വിശ്വാസികളെക്കാൾ ബിജെപിക്ക് കൂറ് കുറ്റവാളികളോടാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഭക്തരുടെ വികാരം മുതലെടുക്കുന്നവർ ഇപ്പോൾ കള്ളന്മാർക്കായി കവചം തീർക്കുകയാണ്. സംസ്ഥാന ഏജൻസിയുടെ അന്വേഷണം കൃത്യമായി നടക്കുമ്പോൾ കേന്ദ്ര ഏജൻസിയെ ആവശ്യപ്പെടുന്നത് ബിജെപിയുടെ ഉള്ളിലെ ഭയം മൂലമാണ്. സത്യം പുറത്തുവരുമെന്നും തങ്ങളുടെ പങ്ക് വെളിപ്പെടുമെന്നും അവർ ഭയപ്പെടുന്നു. തന്ത്രിയുടെ താമസസ്ഥലത്ത് ബിജെപി നേതാക്കൾ അടിയന്തരമായി സന്ദർശനം നടത്തിയത് എന്തിനാണെന്ന് വ്യക്തമാക്കണം. ഇത് തെളിവ് നശിപ്പിക്കാനാണോ എന്ന് സംശയമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also Read: ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രിയുടെ വീട്ടിൽ എസ് ഐ ടി പരിശോധന

ശബരിമല വിഷയത്തിൽ ബിജെപി നടത്തുന്ന രാഷ്ട്രീയ നാടകങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ സർക്കാർ വിട്ടുപോഴ്ച ചെയ്യില്ലെന്നും മന്ത്രി വ്യക്തമാക്കി.

See also  ഷൊർണൂരിലെ കരിങ്കല്‍ ക്വാറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

The post ശബരിമല സ്വർണ മോഷണം: ബിജെപി സമരം കള്ളന്മാരെ സംരക്ഷിക്കാനെന്ന് മന്ത്രി വി. ശിവൻകുട്ടി appeared first on Express Kerala.

Spread the love

New Report

Close