loader image
ഇൻസ്റ്റഗ്രാമിൽ വൻ സുരക്ഷാവീഴ്ച; 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ!

ഇൻസ്റ്റഗ്രാമിൽ വൻ സുരക്ഷാവീഴ്ച; 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ!

പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. ഏകദേശം 1.75 കോടി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായാണ് പുറത്തുവരുന്ന വിവരം. സൈബർ സുരക്ഷാ ഏജൻസിയായ ‘മാൽവെയർ ബൈറ്റ്സ്’ ആണ് ഈ വിവരം പുറത്തുവിട്ടത്. ഉപയോക്താക്കളുടെ ലൊക്കേഷൻ, ഫോൺ നമ്പർ, ഇ-മെയിൽ അഡ്രസ് തുടങ്ങിയ തന്ത്രപ്രധാനമായ വിവരങ്ങളാണ് ചോർന്നത്.

ചോർത്തപ്പെട്ട വിവരങ്ങൾ ഡാർക്ക് വെബ്ബിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണെന്നാണ് സൂചന. സുരക്ഷാവീഴ്ച റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ലോകമെമ്പാടുമുള്ള നിരവധി ഉപയോക്താക്കൾക്ക് അക്കൗണ്ട് പാസ്‌വേഡ് റീസെറ്റ് ചെയ്യാനുള്ള ഇമെയിലുകൾ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. സൈബർ ആക്രമണകാരികൾ അക്കൗണ്ടുകൾ കൈക്കലാക്കാൻ സജീവമായി ശ്രമിക്കുന്നു എന്നതിന്റെ തെളിവാണ് ഇതെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സംഭവത്തിൽ ഇൻസ്റ്റഗ്രാമിന്റെ മാതൃകമ്പനിയായ ‘മെറ്റ’ ഇതുവരെ ഔദ്യോഗികമായ സാങ്കേതിക വിശദീകരണം നൽകിയിട്ടില്ല

Also Read: ജോലി മാറാൻ മോഹം, എഐയെ പേടി; ഇന്ത്യൻ പ്രൊഫഷണലുകൾക്കിടയിൽ ആശങ്കയെന്ന് ലിങ്ക്ഡ്ഇൻ റിപ്പോർട്ട്

ജാഗ്രത പാലിക്കുക

സാമ്പത്തിക തട്ടിപ്പുകൾക്കും മറ്റ് സൈബർ കുറ്റകൃത്യങ്ങൾക്കും ഈ വിവരങ്ങൾ ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ഉപയോക്താക്കൾ താഴെ പറയുന്ന മുൻകരുതലുകൾ ഉടൻ സ്വീകരിക്കണമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ നിർദേശിക്കുന്നു

See also  ബങ്കറിലല്ല, പോർമുഖത്ത് തന്നെ! അപവാദപ്രചാരണങ്ങളുടെ മുനയൊടിച്ച് ഇറാൻ; പ്രതിസന്ധികൾക്കിടയിലും കുലുങ്ങാത്ത ചാണക്യൻ

പാസ്‌വേഡ് മാറ്റുക: ഇൻസ്റ്റഗ്രാം പാസ്‌വേഡ് എത്രയും വേഗം മാറ്റുക.

ടു-ഫാക്ടർ ഓതന്റിക്കേഷൻ: അക്കൗണ്ടിന്റെ സുരക്ഷയ്ക്കായി ടൂ ഫാക്ടർ ഓതന്റിക്കേഷൻ (2FA) എനേബിൾ ചെയ്യുക.

ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്: ഇമെയിലായോ എസ്.എം.എസ് ആയോ ലഭിക്കുന്ന സംശയകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.

ലോഗിൻ ആക്ടിവിറ്റി പരിശോധിക്കുക: സെറ്റിംഗ്‌സിൽ പോയി അക്കൗണ്ട് മറ്റേതെങ്കിലും ഉപകരണങ്ങളിൽ ലോഗിൻ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുക.

The post ഇൻസ്റ്റഗ്രാമിൽ വൻ സുരക്ഷാവീഴ്ച; 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ! appeared first on Express Kerala.

Spread the love

New Report

Close