"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

അഡ്വാന്‍സ് ബുക്കിങ്ങില്‍ കൊടുങ്കാറ്റായി ‘ദൃശ്യം 3’; ആദ്യദിനം വന്‍ ഓപ്പണിങ്ങിലേക്ക് അജയ് ദേവ്ഗണ്‍ ചിത്രം

September 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിയാന്‍ അജയ് ദേവ്ഗണ്‍ ചിത്രം ‘ദൃശ്യം: ദി കണ്‍ക്ലൂഷന്‍’ (ദൃശ്യം 3) ഒരുങ്ങുന്നു. റിലീസിന് മുന്നോടിയായുള്ള അഡ്വാന്‍സ് ബുക്കിങ്ങില്‍ വന്‍ കുതിപ്പാണ് ചിത്രം കാഴ്ചവെക്കുന്നത്.


പ്രമുഖ തിയേറ്റര്‍ ശൃംഖലകളായ പിവിആര്‍ ഐനോക്‌സ്, സിനിപോളിസ് എന്നിവടങ്ങളിലായി ആദ്യദിനത്തിലേക്ക് മാത്രം 1.20 ലക്ഷത്തോളം ടിക്കറ്റുകള്‍ ചിത്രം വിറ്റഴിച്ചുകഴിഞ്ഞു. 

അഭിഷേക് പഥക് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തിന് ആദ്യദിനം ഏകദേശം 3.50 ലക്ഷം അഡ്വാന്‍സ് ടിക്കറ്റുകള്‍ വരെ വിറ്റുപോകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.  


ഗാന്ധി ജയന്തി അവധി ദിനം കൂടി വരുന്നതോടെ ബോക്‌സ് ഓഫീസില്‍ വലിയൊരു തരംഗം സൃഷ്ടിക്കാന്‍ ചിത്രത്തിന് സാധിക്കും. ആദ്യദിനം തന്നെ ചിത്രം 60 കോടി രൂപ വരെ കളക്ഷന്‍ നേടുമെന്നാണ് പ്രവചനങ്ങള്‍. 


അജയ് ദേവ്ഗണ്‍, തബു, ശ്രിയ ശരണ്‍, ജയ്ദീപ് അഹ്ളാവത്, പ്രകാശ് രാജ് തുടങ്ങിയ വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം പാനോരമ സ്റ്റുഡിയോസും സ്റ്റാര്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. വിദേശ വിപണിയിലും മികച്ച അഡ്വാന്‍സ് ബുക്കിങ്ങാണ് ചിത്രത്തിന് ലഭിക്കുന്നത്. അജയ് ദേവ്ഗണ്‍ ചിത്രത്തിന് വിദേശത്ത് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രീ-സെയില്‍ റിക്കോര്‍ഡിലേക്ക് കൂടി ‘ദൃശ്യം 3’ അടുക്കുകയാണ്.

Get more updates from Pudukad News on Google