"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

വൈകീട്ട് ആറു മുതല്‍ രാവിലെ ആറു വരെ ജനങ്ങള്‍ പുറത്തിറങ്ങരുത്; കാട്ടാന ആക്രമണത്തില്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം. രാത്രികാലങ്ങളില്‍ തോട്ടങ്ങളില്‍ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കരുതെന്നും നിര്‍ദേശം

September 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

കട്ടപ്പന: ഇടുക്കിയുടെ വനാതിര്‍ത്തി മേഖലയില്‍ താമസിക്കുന്നവര്‍ വൈകീട്ട് ആറു മണി മുതല്‍ രാവിലെ ആറു മണി വരെ പുറത്തിറങ്ങരുതെന്ന് ജാഗ്രതാ നിര്‍ദേശം. 


രാത്രികാലങ്ങളില്‍ തോട്ടങ്ങളില്‍ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കരുതെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 


കാട്ടാന അടക്കമുള്ള വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.


ചിന്നക്കനാലില്‍ കാട്ടാന ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയതെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കിയത്. ചിന്നക്കനാലില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ നാലുപേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 


രാത്രികാലങ്ങളില്‍ പുറത്തിറങ്ങിയപ്പോഴാണ് ഇവര്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു.


കഴിഞ്ഞ ദിവസം ആനത്താരകളിലെ വേലികൾ പൊളിച്ചു നീക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ഉത്തരവ്. നിരോധനം നടപ്പാക്കുന്നതിന് പൊലീസ് റോന്തു ചുറ്റും. തോട്ടങ്ങളിലെ റോഡുകൾക്ക് മാത്രമാണ് നിരോധനമെന്ന് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ബിനു ജോസഫ് പറഞ്ഞു. 

മുൻകരുതൽ എന്ന നിലയിലാണ് ജില്ലാ ഭരണ കൂടം നടപടികൾ എടുക്കുന്നത്. ആലുവ– മൂന്നാർ റോഡ്, കെ.കെ. റോഡ്, തുടങ്ങിയ പ്രധാന റോഡുകളിൽ യാത്രയ്ക്ക് വിലക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Get more updates from Pudukad News on Google