"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഹൃദ്രോഗ വ്യാപനം തടയുന്നതിന് കുട്ടികൾ സിപിആർ പരിശീലനം തേടണം: ആലപ്പുഴ ജില്ലാ കളക്ടർ ഷാജി വി. നായർ

September 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

ആലപ്പുഴ: ഹൃദ്രോഗ വ്യാപനം തടയുന്നതിന് കുട്ടികൾ ഹൃദയാഘാത പുനരുജീവന പരിശീലനം തേടണമെന്ന് ജില്ലാ കളക്ടർ ഷാജി വി. നായർ പറഞ്ഞു.

ജില്ലാ സ്പോർട്സ് കൗൺസിൽ അക്വാട്ടിക്ക് അസോസിയേഷൻ സഹകരണത്തോടെ ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ സംഘടിപ്പിച്ച ലോക ഹൃദയദിനാചരണ പരിപാടിയുടെ ജില്ലാതല വാക്കത്തൺ ഉദ്ഘാടനവും നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

നമ്മുടെ സംസ്ഥാനത്ത് ഹൃദ്രോഗികളുടെ എണ്ണം വർദ്ധിച്ച് വരുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

ആലപ്പുഴ നാൽപാലത്തിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. നാൽപ്പാലം ചുറ്റി രാജാ കേശവദാസ് സ്വിമ്മിംഗ് പൂളിൽ വാക്കത്തണ്‍ സമാപിച്ചു. 

walkathon-3

ജില്ലാ സ്പോർട്സ് കൗൺസിൻ പ്രസിഡൻ്റ് വി.ജി വിഷ്‌ണു അദ്ധ്യക്ഷത വഹിച്ചു. രണ്ടായിരത്തിലധികം ഹൃദയ ശസ്ത്രക്രിയയും, മൂവായിരത്തിലധികം ശ്വാസകോശ ശസ്ത്രക്രിയയും നടത്തിയ കാർഡിയോതൊറാസിക്ക് സർജൻ എൻ. അരുണിനെയും, ആലപ്പുഴ ഗവ: റ്റി.ഡി. മെഡിക്കൽ കോളേജിലെ മുൻ ഹൃദരോഗവിഭാഗം മേധാവി ഡോ. കെ.എസ്. മോഹനെയും ചടങ്ങില്‍ ആദരിച്ചു. 

സ്പോർട് കൗൺസിൽ വൈസ് പ്രസിഡൻ്റഅഡ്വ കുര്യൻ ജയിംസ്, നഗരസഭ കൗൺസിലർ ആർ പ്രേമ, അത്ലറ്റിക്കോഡി ആലപ്പി സെക്രട്ടറി ദീപക്ക് ദിനേശ്, ഹെൽത്ത് ഫോർ ഓൾഫൗണ്ടേഷൻ സെക്രട്ടറി കെ. നാസർ, ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് നസീർ പുന്നക്കൽ, കൗൺസിൽ അംഗംഎം.പി. ഗുരു ദയാൽ, ജില്ലാ അക്വാട്ടിക്ക് അസോസിയേഷൻ പ്രസിഡൻ്റ് എം.റ്റി. രാരിച്ചൻ, സെക്രട്ടറി പി.എസ് സുജിത്ത്, ബീച്ച് ക്ലബ്ബ് സെക്രട്ടറി കെ. ആനന്ദ് ബാബു, റെഡ് ക്രോസ് താലൂക്ക് സെക്രട്ടറി ആൻ്റ്ണി എം ജോൺ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ടി. എസ്. സിദ്ധാര്‍ത്ഥൻ എം.എസ്. നൗഷാദ് അലി, എ.ആർ ഫാസിൽ, പട്ടാമ്പി ലത്തീഫ്, പി. അബ്‌ദുൽ ലത്തീഫ് റാവുത്തർ, ഡോ. നിമ്മി അലക്സാണ്ടർ, ഹെൽത്ത് ഏജ് മൂവ്മെൻ്റ് കോ ഓർഡിനേറ്റർ ജി.അനിൽകുമാർ, എന്നിവർ പ്രസംഗിച്ചു.

Get more updates from Pudukad News on Google