"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കാലാവധി അവസാനിക്കുന്ന പാരസെറ്റമോൾ സിറപ്പ് രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് നൽകി. കൊല്ലം തൃക്കടവൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിനെതിരെ പരാതി. വീഴ്ച സംഭവിച്ചതായി ഹെൽത്ത് സൂപ്പർവൈസറുടെ വെളിപ്പെടുത്തൽ

September 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊല്ലം: ഇന്ന് കാലാവധി അവസാനിക്കുന്ന മരുന്ന് വിതരണം ചെയ്തെന്ന് പരാതി. കൊല്ലം തൃക്കടവൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിനെതിരെയാണ് പരാതി.

രണ്ടര മാസം പ്രായമുള്ള കുഞ്ഞിനാണ് കാലാവധി അവസാനിക്കുന്ന മരുന്ന് നൽകിയത്. കുഞ്ഞിന് വാക്സിൻ നൽകിയ ശേഷം പനിയും വേദനയും കുറയ്ക്കുന്നതിനായി നൽകിയ പാരസെറ്റമോൾ സിറപ്പിലാണ് ഈ ഗുരുതര വീഴ്ച സംഭവിച്ചത്.


ഹോസ്പിറ്റലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം തീയതി പരിശോധിച്ചപ്പോഴാണ് എക്സ്പയറി ഡേറ്റ് കഴിഞ്ഞ മരുന്നാണെന്ന് കണ്ടെത്തിയത്. തുടർന്ന് വിവരം ചോദിച്ചതോടെ ജീവനക്കാർ നവംബർ മാസം കാലാവധിയുള്ള മറ്റൊരു മരുന്ന് നൽകി നൽകുകയായിരുന്നു.


സംഭവത്തിൽ തൃക്കടവൂർ സിഎച്ച്സിക്ക് മുന്നിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. അതേസമയം, മരുന്ന് നൽകിയതിൽ വീഴ്ച സംഭവിച്ചതായി ഹെൽത്ത് സൂപ്പർവൈസർ സുരേഷ് ബാബു സമ്മതിച്ചു. 

Get more updates from Pudukad News on Google