"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

പുതുപ്പള്ളിയിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം, മൂക്കിടിച്ചു പൊട്ടിച്ചു. പണം ചോദിച്ചായിരുന്നു മർദനം. ബാഗിൽ ഉണ്ടായിരുന്ന ചില്ലറ പൈസയും എടുത്തു. ലഹരി സംഘമെന്ന് പരാതി. വിദ്യാർഥിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. പ്രദേശത്ത് വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും അക്രമ സംഭവങ്ങളും തടയാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ

October 1, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോട്ടയം: പുതുപ്പള്ളിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ മൂന്നംഗ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. ആക്രമണത്തിൽ വിദ്യാർത്ഥിയുടെ മൂക്കിനും ചുണ്ടിനും തലയ്ക്കും സാരമായി പരിക്കേറ്റു. സംഭവത്തിൽ കുട്ടിയുടെ കുടുംബം കോട്ടയം ഈസ്റ്റ് പോലീസിൽ പരാതി നൽകി.  25-ാം തീയതി വെള്ളിയാഴ്ചയായിരുന്നു  സംഭവം.

സ്കൂളിന് സമീപത്തുവെച്ച് ലഹരി സംഘത്തിൽപ്പെട്ടവർ വിദ്യാർത്ഥിയെ തടഞ്ഞുനിർത്തി പണം ആവശ്യപ്പെടുകയായിരുന്നുവെന്ന് മർദ്ദനത്തിനിരയായ കുട്ടി പറയുന്നു. പണം കയ്യിലില്ലെന്ന് പറഞ്ഞതോടെ പോക്കറ്റും ബാഗും പരിശോധിച്ച് ചിലറപ്പൈസ എടുത്തു.

തുടർന്ന് യാതൊരു കാരണവുമില്ലാതെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നും വിദ്യാർത്ഥി വെളിപ്പെടുത്തി. വിദ്യാർത്ഥിയുടെ മൂക്കിൽ നിന്നും ചോര വരികയും ചുണ്ട് പൊട്ടുകയും കഴുത്തിന് പുറകിലും നെറ്റിയിലും പരിക്കേൽക്കുകയും ചെയ്തു. ആശുപത്രിയിൽ ചികിത്സ തേടിയ വിദ്യാർത്ഥിയുടെ മൊഴിപ്രകാരം ആശുപത്രി അധികൃതർ വിവരങ്ങൾ പോലീസിന് കൈമാറിയിട്ടുണ്ട്.

പുതുപ്പള്ളി ബോയ്സ് ഹൈസ്കൂൾ പരിസരത്ത് കഞ്ചാവ്, മദ്യപാന സംഘങ്ങളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാരും ആരോപിക്കുന്നു. സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

പ്രതികളുടെ ചിത്രങ്ങൾ തിരിച്ചറിഞ്ഞ പോലീസ്, ഇവർ മുൻപും സമാനമായ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ പ്രദേശവാസികളും മറ്റ് കുട്ടികളും ഭയം മൂലമാണ് പോലീസിൽ പരാതി നൽകാത്തതെന്നും, ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാനാണ് തങ്ങൾ പരാതിയുമായി മുന്നോട്ടുപോയതെന്നും കുട്ടിയുടെ കുടുംബം വ്യക്തമാക്കി. പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഈ സംഘങ്ങൾ ഭീഷണിയാകുന്നുണ്ട്.

പ്രദേശത്ത് വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും അക്രമ സംഭവങ്ങളും തടയാൻ അധികാരികൾ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വിഷയത്തിൽ പ്രാദേശിക എം.എൽ.എ, പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ് അധികൃതർ എന്നിവരെ നേരിട്ട് കണ്ട് പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.

Get more updates from Pudukad News on Google