ശൈശവ വിവാഹം ഔദ്യോഗികമായി നിരോധിച്ച് കാലിഫോർണിയ: പുതിയ നിയമത്തിൽ ഒപ്പുവെച്ച് ഗവർണർ | California Bans Child Marriage

Current: മലയാളം

കാലിഫോർണിയ: ശൈശവ വിവാഹം നിരോധിച്ച് അമേരിക്കൻ സംസ്ഥാനമായ കാലിഫോർണിയ. ഗവർണർ ഗാവിൻ ന്യൂസമാണ് ബന്ധപ്പെട്ട പുതിയ നിയമത്തിൽ ഒപ്പുവെച്ചത്. മാറ്റങ്ങൾ നിലവിൽ വരുന്നതോടെ സംസ്ഥാനത്ത് വിവാഹപ്രായം ഔദ്യോഗികമായി 18 വയസ്സായി ഉയരും.(California Bans Child Marriage Governor Gavin Newsom Signs Law)
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ കാലങ്ങളായി വൈകിയ നടപടിയാണിതെന്ന് നിയമം ഒപ്പുവെച്ച ശേഷം ഗവർണർ വ്യക്തമാക്കി. പതിനാറാം വയസ്സിൽ മാതാപിതാക്കളുടെ സമ്മതത്തോടെ 50-കാരനായ ഹോളിവുഡ് നടനെ വിവാഹം കഴിക്കേണ്ടി വരികയും, പിന്നീട് ബാലവിവാഹത്തിനെതിരെയുള്ള പോരാട്ടങ്ങളിൽ സജീവ പങ്കാളിയാവുകയും ചെയ്ത കോർട്ട്നി സ്റ്റോഡന്റെ സാന്നിധ്യത്തിലാണ് ഗവർണർ ബില്ലിൽ ഒപ്പുവെച്ചത്.
നീണ്ട പോരാട്ടങ്ങളുടെ വിജയമാണിതെന്നും അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും ഈ നിരോധനം നിലവിൽ വരുന്നത് വരെ പോരാട്ടം തുടരുമെന്നും കോർട്ട്നി പ്രതികരിച്ചു. മാതാപിതാക്കളുടെ സമ്മതവും കോടതിയുടെ അനുമതിയും ഉണ്ടെങ്കിൽ പ്രായപൂർത്തിയാകാത്തവർക്കും വിവാഹം കഴിക്കാമായിരുന്നു എന്ന നിയമത്തിലെ വിടവാണ് ഇതോടെ അടയുന്നത്. 2018 മുതൽ അമേരിക്കയിൽ ബാലവിവാഹം പൂർണ്ണമായി നിരോധിക്കുന്ന 18-ാമത്തെ സംസ്ഥാനമാണ് കാലിഫോർണിയ. 2027 ജനുവരി 1 മുതലാണ് ഈ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്.
Story Summary
California Governor Gavin Newsom officially signed a bill banning child marriage, raising the legal marriage age to 18 in the state. Joined by advocate and survivor Courtney Stodden, Newsom called the law a long-overdue measure to protect minors. Effective January 1, 2027, California becomes the 18th US state to completely outlaw child marriage.




