"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

200 വർഷത്തിന് ശേഷം ടെന്നസിയിൽ സ്ത്രീയുടെ വധശിക്ഷവധശിക്ഷ നടപ്പാക്കൽ പരാജയപ്പെട്ടെന്ന് അഭിഭാഷകർ; ക്രിസ്റ്റ പൈക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു | Christa Pike Execution Failed

October 1, 2026
Share this post to
🌐 Select your Language:

Current: മലയാളം

Christa Pike

അമേരിക്കയിലെ ടെന്നസിയിൽ വധശിക്ഷ നടപ്പാക്കുന്നതിനിടെ നടപടിക്രമം പരാജയപ്പെട്ടതായി അഭിഭാഷകർ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്റ്റ ഗെയിൽ പൈക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അഭിഭാഷകർ അറിയിച്ചു (Christa Pike Execution Failed). മാരക കുത്തിവയ്പ്പുകൾ നൽകിയ ശേഷവും പൈക്ക് ശ്വസിച്ചിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞതായി റിപ്പോർട്ടുണ്ട്. എന്നാൽ ടെന്നസി ജയിൽ വകുപ്പ് സംഭവത്തിന്റെ അന്തിമഫലം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ടെന്നസിയിലെ റിവർബെൻഡ് മാക്സിമം സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂഷനിൽ പ്രാദേശിക സമയം രാവിലെ 10 മണിക്കായിരുന്നു വധശിക്ഷ നടപ്പാക്കാൻ നിശ്ചയിച്ചിരുന്നത്. പെൻറോബാർബിറ്റൽ ഉൾപ്പെടെയുള്ള മരുന്നുകളുടെ രണ്ട് കുത്തിവയ്പ്പുകളാണ് നൽകിയത്. നടപടിക്രമം പൂർത്തിയാക്കിയതായി അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വധശിക്ഷാ കേന്ദ്രത്തിൽ നിന്ന് ഒരു ആംബുലൻസ് പുറപ്പെടുന്നതും ലൈവ് ദൃശ്യങ്ങളിൽ കണ്ടിരുന്നു.

വധശിക്ഷയ്ക്ക് സാക്ഷിയായ ഡബ്ല്യുബിഐആർ മാധ്യമപ്രവർത്തകൻ ജോൺ നോർത്തിന്റെ പ്രതികരണം അനുസരിച്ച്, നടപടിക്രമം പ്രതീക്ഷിച്ചതുപോലെ നടന്നില്ലെന്നാണ് തോന്നുന്നതെന്നും തങ്ങൾ കേന്ദ്രം വിട്ടപ്പോൾ പൈക്ക് ജീവനോടെ ഉണ്ടായിരുന്നിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് ടെന്നസി ജയിൽ അധികൃതർ പൊതുവായി പ്രതികരിച്ചിട്ടില്ല. വധശിക്ഷ നടപ്പാക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് യുഎസ് സുപ്രീംകോടതി നടപടിക്ക് അനുമതി നൽകിയത്. എന്നാൽ ജസ്റ്റിസുമാരായ സോണിയ സോട്ടോമയർ, എലീന കാഗൻ, കെറ്റൻജി ബ്രൗൺ ജാക്സൺ എന്നിവർ തീരുമാനത്തോട് വിയോജിച്ചു. കേസുമായി ബന്ധപ്പെട്ട നിയമനടപടികൾ കീഴ്ക്കോടതികളിൽ പൂർണമായി പൂർത്തിയാകുന്നതിന് മുമ്പ് വധശിക്ഷ നടപ്പാക്കാൻ അനുമതി നൽകുന്നത് ഉചിതമല്ലെന്നായിരുന്നു അവരുടെ നിലപാട്.

ക്രിസ്റ്റ പൈക്കിന് 18 വയസ്സുള്ളപ്പോഴാണ് 19കാരിയായ കോളിൻ സ്ലെമ്മറെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരിയാകുന്നത്. യുവജനങ്ങൾക്കായുള്ള പരിശീലന ക്യാമ്പിൽ പൈക്കും അന്നത്തെ കാമുകനും ചേർന്ന് സ്ലെമ്മറെ ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവത്തിൽ സ്ലെമ്മറുടെ ശരീരത്തിൽ പെന്റഗ്രാം ചിഹ്നം കൊത്തിയിരുന്നതും കേസിന് വലിയ മാധ്യമശ്രദ്ധ നേടിക്കൊടുത്തിരുന്നു. കൊലപാതകം നടക്കുമ്പോൾ പൈക്കിന് പ്രായം കുറവായിരുന്നെന്നും ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകർ ദയാഹർജി നൽകിയത്. ബാല്യകാല പീഡനം, ലൈംഗികാതിക്രമത്തിന്റെ ഇരയായിരുന്ന ചരിത്രം, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ തുടങ്ങിയ സാഹചര്യങ്ങളും അഭിഭാഷകർ കോടതിയിൽ ഉന്നയിച്ചിരുന്നു. ടെന്നസി ഗവർണർ ബിൽ ലീ വധശിക്ഷയിൽ ഇടപെടില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

പൈക്കിന്റെ വധശിക്ഷ തടയണമെന്ന് സ്വതന്ത്ര യുഎൻ മനുഷ്യാവകാശ വിദഗ്ധരും ആവശ്യപ്പെട്ടിരുന്നു. ബാല്യകാല പീഡനവും ദീർഘകാല ഏകാന്ത തടവും ഉൾപ്പെടെയുള്ള ശാരീരികവും മാനസികവുമായ ദുരനുഭവങ്ങളുടെ പശ്ചാത്തലത്തിൽ വധശിക്ഷ ഒഴിവാക്കണമെന്നായിരുന്നു അവരുടെ ആവശ്യം. 1976ന് ശേഷം അമേരിക്കയിൽ വധശിക്ഷ നടപ്പാക്കിയ സ്ത്രീകളുടെ എണ്ണം 18 ആണെന്ന് ഡെത്ത് പെനാൽറ്റി ഇൻഫർമേഷൻ സെന്റർ കണക്കുകൾ വ്യക്തമാക്കുന്നു.

Summary: Tennessee death-row inmate Christa Pike was reportedly taken to a hospital after lawyers said her lethal injection execution failed. Witnesses reported that she appeared to be breathing after the injections, while Tennessee corrections officials have not publicly confirmed the outcome.

Get more updates from Pudukad News on Google