"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍; പാറ്റയും ചിലന്തിയും, ഇന്‍സ്റ്റമാര്‍ട്ട്, സെപ്‌റ്റോ സ്‌റ്റോറുകള്‍ക്കെതിരെ നടപടി

October 1, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഹൈദരാബാദ്: ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ ഹൈദരാബാദിലെ ഡാര്‍ക്ക് സ്‌റ്റോറുകളില്‍ ഗുരുതര വീഴ്ച. ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനകളിലാണ് ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയത്. 

സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ട്, ഫ്‌ലിപ്കാര്‍ട്ട്, സെപ്‌റ്റേറാ എന്നിവയുടെ ഡാര്‍ക്ക് സ്‌റ്റോറുകളിലാണ് പരിശോധന നടത്തിയത്. വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയതനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് ഇവരുടെ ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്തു.

തെലങ്കാന സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് എസന്‍ഷ്യല്‍ ഡ്രഗ്‌സ് നടത്തിയ പ്രത്യേക പരിശോധനയിലാണ് വീഴ്ചകള്‍ കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ഉള്‍പ്പെട്ട പത്ത് സംഘങ്ങള്‍ ഹൈദരാബാദിലെ 16 ഡാര്‍ക്ക് സ്റ്റോറുകളിലാണ് പരിശോധന നടത്തിയത്.

കാലാവധി കഴിഞ്ഞതും കേടായതുമായ ഭക്ഷ്യവസ്തുക്കള്‍, പഴകിയ പച്ചക്കറികള്‍, ഫംഗസ് ബാധിച്ച ഉല്‍പ്പന്നങ്ങള്‍, പൊടിയും തുരുമ്പും പിടിച്ച റാക്കുകള്‍, ചിലന്തിവലകള്‍, പാറ്റ ശല്യം തുടങ്ങിയവയാണ് പരിശോധനയില്‍ കണ്ടെത്തിയത്. 

ഭക്ഷണസാധനങ്ങളുടെ സംഭരണത്തിലും കൈകാര്യം ചെയ്യുന്നതിലും വീഴ്ചകളും ചില സ്റ്റോറുകളില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ശീതീകരണ മുറിയിലെ താപനില ശരിയായി നിരീക്ഷിക്കാത്തതും ലേബലിങ് ചട്ടങ്ങളിലെ ലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

പെറ്റ് ബഷീറാബാദ്, സെയ്ദാബാദ് എന്നിവിടങ്ങളിലെ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് കേന്ദ്രങ്ങള്‍, ചാര്‍മിനാറിലെ പഞ്ചേശാ റോഡിലുള്ള ഫ്‌ലിപ്കാര്‍ട്ട് സംഭരണ കേന്ദ്രം, രാംകോതിയിലെ സെപ്‌റ്റോ കേന്ദ്രം എന്നിവടങ്ങളിലെ ലൈസന്‍സാണ് റദ്ദാക്കിയത്.

കൂടാതെ അഞ്ച് കേന്ദ്രങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും മൂന്ന് കേന്ദ്രങ്ങള്‍ക്ക് വീഴ്ച പരിഹരിക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. 15 ഭക്ഷ്യസാമ്പിളുകള്‍ അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്. പരിശോധനഫലം ലഭിച്ച ശേഷം തുടര്‍ നടപടികള്‍ ശേഖരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Get more updates from Pudukad News on Google