"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ബംഗാളിലെ രാഷ്ട്രീയ പരാജയങ്ങൾക്കും കനത്ത തിരിച്ചടികൾക്കും ഇടയിലും തളരാതെ സോണിയ ഗാന്ധി-മമത ബാനർജി ആത്മബന്ധം: ഇൻഡ്യാ മുന്നണി വേദിയിൽ സോണിയക്കൊപ്പം വേദി പങ്കിട്ട് മമത; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ചീഫ് ഇലക്ഷൻ കമ്മീഷണർക്കുമെതിരെ രൂക്ഷവിമർശനം

October 1, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെത്തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിസന്ധിയിലായെങ്കിലും, പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജിയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും തമ്മിലുള്ള വ്യക്തിബന്ധത്തിന് കോട്ടം തട്ടിയില്ല. 


രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ആരംഭിച്ച ഈ ആത്മബന്ധം രാഷ്ട്രീയ തിരിച്ചടികളെയും വന്‍ മാറ്റങ്ങളെയും അതിജീവിച്ച് കൂടുതല്‍ ശക്തമായി തുടരുന്നു. 


ഇന്‍ഡ്യാ മുന്നണിയുടെ വാര്‍ത്താസമ്മേളനത്തില്‍ സോണിയ ഗാന്ധിക്ക് പ്രത്യേക സ്റ്റോള്‍ സമ്മാനിച്ച മമത, വേദിയില്‍ സോണിയക്കൊപ്പം സീറ്റ് പങ്കിടുകയും ചെയ്തു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച ഏക കോണ്‍ഗ്രസ് ഇതര നേതാവും മമത ബാനര്‍ജിയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ജ്യാനേഷ് കുമാറിനുമെതിരെ രൂക്ഷമായ ഭാഷയിലാണ് മമത ആഞ്ഞടിച്ചത്. ജനാധിപത്യം സംരക്ഷിക്കാന്‍ ഒരു സാധാരണ പ്രവര്‍ത്തകയായി ഏതറ്റം വരെയും പോരാടുമെന്ന് പ്രഖ്യാപിച്ച മമത, വോട്ടുകള്‍ മോഷ്ടിക്കപ്പെടുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉടനടി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. 


ബംഗാളില്‍ ബി.ജെ.പി പ്രബല ശക്തിയായതോടെ രാഷ്ട്രീയമായി നിലനില്‍പ്പ് ഉറപ്പാക്കാന്‍ കോണ്‍ഗ്രസുമായുള്ള ബന്ധം പുതുക്കുമ്പോഴും, ബിഹാറില്‍ ‘വോട്ട് മോഷണ’ത്തിനെതിരെ തേജസ്വി യാദവിനൊപ്പം ആദ്യ യാത്ര നടത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പ്രശംസിക്കാനും മമത മറന്നില്ല. 


മമതയുടെ പ്രസംഗം അവസാനിച്ചപ്പോള്‍ സോണിയ ഗാന്ധി പുഞ്ചിരിയോടെ തോളില്‍ തട്ടി അഭിനന്ദിക്കുകയും, യോഗത്തിലുടനീളം ഇരുനേതാക്കളും പ്രമുഖ രാഷ്ട്രീയ വിഷയങ്ങള്‍ സംസാരിച്ചിരിക്കുകയും ചെയ്തു.

 

Get more updates from Pudukad News on Google