loader image
ഷാജി പാപ്പനും പിള്ളേരും വരുന്നു; ‘ആട് 3’ പാക്കപ്പ്, റിലീസ് തീയതി പുറത്ത്!

ഷാജി പാപ്പനും പിള്ളേരും വരുന്നു; ‘ആട് 3’ പാക്കപ്പ്, റിലീസ് തീയതി പുറത്ത്!

ലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായ ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രം ‘ആട് 3’ ചിത്രീകരണം പൂർത്തിയാക്കി. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം 2026 മാർച്ച് 19ന് ഈദ് റിലീസായി ആഗോളതലത്തിൽ പ്രദർശനത്തിനെത്തും. ജയസൂര്യ നായകനായ ഈ വമ്പൻ ചിത്രത്തിൽ വിനായകൻ, വിജയ് ബാബു, സൈജു കുറുപ്പ്, ധർമജൻ ബോൾഗാട്ടി, ഭഗത് മാനുവൽ, രഞ്ജി പണിക്കർ, സണ്ണി വെയ്ൻ, ചെമ്പൻ വിനോദ്, സുധി കോപ്പ, ഹരികൃഷ്ണൻ എന്നിങ്ങനെ വലിയൊരു താരനിര തന്നെയുണ്ട്.

കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയും, ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2018, മാളികപ്പുറം തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം കാവ്യാ ഫിലിം കമ്പനി ആട് ഫ്രാഞ്ചൈസിയിലേക്ക് എത്തിയത് ആരാധകർക്കിടയിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന 23-ാമത്തെ ചിത്രം കൂടിയാണിത്. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഷാജി പാപ്പനും സംഘവും വീണ്ടും എത്തുമ്പോൾ പ്രേക്ഷകർ വലിയ ആവേശത്തിലാണ്. മാർച്ച് 19ന് യാഷ് നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ടോക്‌സിക്കിനൊപ്പമാണ് ആട് 3 റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു വലിയ ചിത്രവുമായി ക്ലാഷ് റിലീസിനെത്തുന്നത് സിനിമാ പ്രേമികളുടെ ആകാംഷയും ആവേശവും വർധിപ്പിച്ചിട്ടുണ്ട്.

See also  ഹരിയാന നീറ്റ് പിജി 2025! മൂന്നാം റൗണ്ട് രജിസ്ട്രേഷൻ ആരംഭിച്ചു

Also Read: ‘അങ്കിൾ ടിം’ അത് ചെയ്‌തെന്ന് ഇരട്ടക്കുട്ടികൾ! ഇക്കിളിപ്പെടുത്തിയതാണെന്ന് തിമോത്തി ബസ്ഫീൽഡ്, ഞെട്ടിക്കുന്ന ആരോപണങ്ങൾ, അറസ്റ്റ്

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനയ് ബാബു, ഛായാഗ്രഹണം അഖിൽ ജോർജ്ജ്, സംഗീതം ഷാൻ റഹ്മാൻ, എഡിറ്റർ ലിജോ പോൾ, ലൈൻ പ്രൊഡ്യൂസർ ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ, പ്രൊഡക്ഷൻ ഡിസൈനർ അനീസ് നാടോടി, മേക്കപ്പ് റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ, ക്രിയേറ്റീവ് ഡയറക്ടർ വിഷ്ണു ഭരതൻ, വിഎഫ്എക്സ് സൂപ്പർവൈസർ ജിഷ്ണു ആർ ദേവ്, സ്റ്റിൽ ഫോട്ടോഗ്രാഫി വിഷ്ണു എസ് രാജൻ, വാർത്താ പ്രചാരണം വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പോസ്റ്റർ ഡിസൈൻസ് കോളിൻസ് ലിയോഫിൽ.

The post ഷാജി പാപ്പനും പിള്ളേരും വരുന്നു; ‘ആട് 3’ പാക്കപ്പ്, റിലീസ് തീയതി പുറത്ത്! appeared first on Express Kerala.

Spread the love

New Report

Close