‘TCSനോട് ഈ മാറ്റങ്ങൾ വരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് ഉത്തരവിട്ടത് ആരാണ്?’: വോട്ടർ രജിസ്ട്രേഷൻ ഫോം 6-ൽ നിയമവിരുദ്ധ മാറ്റമെന്ന് രാഹുൽ ഗാന്ധി | Rahul Gandhi

Current: മലയാളം

ന്യൂഡൽഹി: പുതിയ വോട്ടർമാർക്ക് പേര് ചേർക്കാനുള്ള ഓൺലൈൻ ഫോം 6-ൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തിയെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷൻ (ECI), സാങ്കേതിക പങ്കാളികളായ ടി സി എസ് എന്നിവർക്കെതിരെ ശക്തമായ ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.(Rahul Gandhi Questions ECI And TCS Over Alleged Illegal Form 6 Changes)
ഫോം 6-ൽ വരുത്തിയ മാറ്റങ്ങൾ ചട്ടവിരുദ്ധമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ തന്നെ റെക്കോർഡുകളിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. “ടി.സി.എസിനോട് ഈ മാറ്റങ്ങൾ വരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് ഉത്തരവിട്ടത് ആരാണ്? ടി.സി.എസിൽ നിന്ന് ഇതിന് അനുമതി നൽകിയത് ആരാണ്? കമ്പനിക്കുമേൽ ഇതിനായി രാഷ്ട്രീയ സമ്മർദ്ദമുണ്ടായിരുന്നോ?” എന്നും അദ്ദേഹം ‘എക്‌സ്’ പ്ലാറ്റ്‌ഫോമിലൂടെ ചോദിച്ചു.
‘ഇന്ത്യ’ മുന്നണി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അട്ടിമറികൾക്കെതിരെയും വോട്ടർ പട്ടിക പരിഷ്കരണത്തിലെ അപാകതകൾക്കെതിരെയും രാജ്യവ്യാപക പ്രതിഷേധങ്ങളും മാർച്ചുകളും പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. വോട്ടർ പട്ടികയിലെ ക്രമക്കേടുകളും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും ഉന്നയിച്ച് വരുന്ന ഒക്ടോബർ 6-ന് പ്രതിപക്ഷ എം.പിമാർ തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാർച്ച് നടത്താനും രാഷ്ട്രപതിയെ കാണാനും തീരുമാനിച്ചിട്ടുണ്ട്.
Story Summary
Congress leader Rahul Gandhi alleged illegal changes to the online Form 6 for voter registration, questioning the Election Commission of India and Tata Consultancy Services (TCS) over who ordered the modification. His attack coincides with the opposition INDIA bloc’s announcement of nationwide protests, a march to the ECI on October 6, and demands for the resignation of Chief Election Commissioner Gyanesh Kumar.




