"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

‘ക്രിമിനലുകളെയും ക്വട്ടേഷന്‍ സംഘങ്ങളെയും ഇറക്കിയുള്ള അക്രമ സമരത്തിനാണ് CPM ശ്രമിക്കുന്നതെങ്കില്‍ അത് അവസാനിപ്പിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്’: OJ ജനീഷിനെതിരായ ആക്രമണത്തിൽ മുഖ്യമന്ത്രി | CM VD Satheesan

October 1, 2026
Share this post to
🌐 Select your Language:

Current: മലയാളം

 CM VD Satheesan

തിരുവനന്തപുരം: മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേർക്കുണ്ടായ ആക്രമണം സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അക്രമത്തിൽ നേരിട്ട് പങ്കെടുത്തവരെയും ഇതിന് പിന്നിൽ ഗൂഢാലോചന നടത്തിയ നേതാക്കളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.(CM VD Satheesan Alleges CPM Leadership Behind Attack On Minister OJ Janeesh)

ക്രിമിനലുകളെയും ക്വട്ടേഷൻ സംഘങ്ങളെയും ഇറക്കി അക്രമ സമരം നടത്താനാണ് സി.പി.എം ശ്രമിക്കുന്നതെങ്കിൽ അത് അവസാനിപ്പിക്കാൻ സർക്കാരിന് അറിയാമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. മന്ത്രിയുടെ വാഹനത്തിന് നേരെ തുടർച്ചയായി പല സ്ഥലങ്ങളിൽ വെച്ച് ആക്രമണമുണ്ടായി.

മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിക്കെതിരെ നടത്തിയ അക്രമങ്ങളുടെ തുടർച്ചയാണ് പയ്യന്നൂരിലും തളിപ്പറമ്പിലും സി.പി.എം ആവർത്തിച്ചത്. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിയെ തുടർന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധി മറച്ചുവെക്കാനും നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാനുമാണ് സി.പി.എം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ച തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പി സർക്കാരിനുമെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധങ്ങൾക്ക് മന്ത്രി ഒ.ജെ. ജനീഷ് നേതൃത്വം നൽകിയതാണോ സി.പി.എമ്മിനെ പ്രകോപിപ്പിച്ചതെന്ന് മുഖ്യമന്ത്രി ചോദിച്ചു. കഴിഞ്ഞ പത്ത് വർഷം സംസ്ഥാനത്ത് നടത്തിയ ഗുണ്ടായിസം ഇനിയും തുടരാമെന്ന് സി.പി.എമ്മും അവരുടെ ക്രിമിനൽ സംഘങ്ങളും കരുതേണ്ടെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

Story Summary

Chief Minister V.D. Satheesan alleged that the attack on Minister O.J. Janeesh’s vehicle was executed with the full knowledge of CPM leadership. Warning that the government will strictly deal with quotation gangs and conspirators, Satheesan compared the violence to previous attacks on former CM Oommen Chandy.

Get more updates from Pudukad News on Google