തിരുവനന്തപുരം ജില്ലയുടെ പുതിയ കളക്ടറായി അഞ്ജു കെ.എസ് ചുമതലയേറ്റു | Anju KS

Current: മലയാളം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയുടെ പുതിയ ജില്ലാ കളക്ടറായി അഞ്ജു കെ.എസ് ഐ.എ.എസ് ചുമതലയേറ്റു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അവർ. പുതിയ ചുമതലയ്ക്കൊപ്പം വിഴിഞ്ഞം പോർട്ട് പ്രൊജക്ട് പുനരധിവാസ ചുമതലകൂടി ഇവർ വഹിക്കും.(Anju KS IAS Takes Charge As New Thiruvananthapuram District Collector)
മുൻ ജില്ലാ കളക്ടർ അനു കുമാരി സംസ്ഥാന ജി.എസ്.ടി സ്പെഷ്യൽ കമ്മീഷണറായാണ് സ്ഥലംമാറിപ്പോകുന്നത്. 2017 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥയായ അഞ്ജു കെ.എസ് പാലക്കാട് സ്വദേശിനിയാണ്. പെരിന്തൽമണ്ണ സബ് കളക്ടർ, ആലപ്പുഴ ജില്ലാ ഡെവലപ്പ്മെന്റ് കമ്മീഷണർ, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ, കെ.എസ്.ബി.സി.ഡി.സി എം.ഡി, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ, കൃഷി-കർഷകക്ഷേമ വകുപ്പ് ഡയറക്ടർ തുടങ്ങി നിരവധി പ്രധാന പദവികൾ അവർ വഹിച്ചിട്ടുണ്ട്.
Story Summary
Anju K.S. IAS has assumed charge as the new District Collector of Thiruvananthapuram, transitioning from her previous role as Director of the State Lotteries Department. She will also hold the charge of Vizhinjam Port Project Rehabilitation, while outgoing Collector Anu Kumari takes over as State GST Special Commissioner.




