"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

പദവിക്ക് പിന്നാലെ പോകുന്ന ആളല്ല താൻ. പാർട്ടി പറഞ്ഞാൽ വീട്ടിലിരിക്കാൻ തയ്യാറാണെന്ന് എം.കെ. മുനീർ. എല്ലാവരും സമ്മതിച്ച ശേഷം സ്ഥാനം ഏറ്റെടുക്കാനാകില്ലെന്ന് പ്രതികരണം. പദവി അലങ്കാരമല്ലെന്നും യുഡിഎഫ് ചെയർമാനും കൺവീനറും ചർച്ച ചെയ്ത് തീരുമാനിക്കട്ടെയെന്നും നിലപാട്. ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ പദവി ഉൾപ്പെടെയുള്ള തീരുമാനങ്ങൾ അറിഞ്ഞില്ലെന്ന് എം.കെ. മുനീർ

October 1, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോഴിക്കോട്: ഒരു പദവിക്ക് പിന്നാലെ പോകുന്ന ആളല്ല താനെന്നും പാർട്ടി പറഞ്ഞാൽ വീട്ടിലിരിക്കാൻ തയ്യാറാണെന്നും മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ. ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ പദവി ഉൾപ്പെടെയുള്ള തീരുമാനം താൻ അറിഞ്ഞിരുന്നില്ലെന്നും എല്ലാവരും സമ്മതിച്ച ശേഷം സ്ഥാനം ഏറ്റെടുക്കാൻ കഴിയില്ലെന്നും എം.കെ മുനീർ പറഞ്ഞു. 

ഈ പദവി വെറുമൊരു അലങ്കാരമല്ലെന്നും, മുന്നണിയിലെ തർക്കങ്ങൾ ചെയർമാനും കൺവീനറും ചർച്ച ചെയ്ത് പരിഹരിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.


‘എന്‍റെയും ഡൽഹിയിലെ ശ്രീ ദേവരാജന്‍റെ നിയമനത്തെ കുറിച്ചുള്ള മാധ്യമറിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം ശ്രദ്ധയിൽ പെട്ടിരുന്നു, കൂടെ ചില വിവാദങ്ങളും. ഒരു പദവിയും ചോദിച്ചുകൊണ്ട് പിന്നാലെ നടക്കുന്നയാളല്ല ഞാൻ. 


ഭരണപരിഷ്കാര കമ്മീഷൻ പദവിയെന്നത് അലങ്കാര പദവിയാണെന്ന് കരുതുന്നില്ല. ആരെയെങ്കിലും അക്കമഡേറ്റ് ചെയ്യാനുള്ള പദവിയല്ല അത്. ഇതേസംബന്ധിച്ചുള്ള മന്ത്രിസഭാ തീരുമാനം എന്താണെന്ന് ഇതുവരെയും അറിഞ്ഞിട്ടില്ല. ഏതായാലും പാർട്ടി പറഞ്ഞാൽ എന്തും ചെയ്യാൻ ഞാനൊരുക്കമാണ്. അതാണ് എന്‍റെ പാരമ്പര്യം. ഇനി വീട്ടിലിരിക്കാനാണ് പറയുന്നതെങ്കിൽ അതും ചെയ്യും. 

യുഡിഎഫ് ചെയർമാനും കൺവീനറും ചർച്ച ചെയ്ത് തീരുമാനിക്കട്ടെ’. എം.കെ മുനീർ വ്യക്തമാക്കി. സംസ്ഥാനത്തെ മന്ത്രിമാർക്കെതിരായ പ്രതിഷേധം സ്വാഭാവികമാണെന്നും അതിനെ അടിച്ചമർത്തുന്നതിന് പകരം, എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Get more updates from Pudukad News on Google