
പാലക്കാട്: പീഡനക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി. രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് നിഷ്ഠൂരമായ പ്രവൃത്തിയാണെന്നും അദ്ദേഹം എംഎൽഎ സ്ഥാനം അടിയന്തരമായി രാജിവെയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
രാഹുലിനെതിരെ വരുന്നത് ഒന്നോ രണ്ടോ പരാതികളല്ലെന്നും ഡസൺ കണക്കിന് ആരോപണങ്ങളാണ് ഉയരുന്നതെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി. എംഎൽഎ സ്ഥാനം ഒരു മറയായി ഉപയോഗിച്ച് കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ അനുവദിക്കരുത്. ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വം ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം കോൺഗ്രസ് ഏറ്റെടുക്കണം. സർക്കാർ ഭാഗത്തുനിന്ന് നിയമപരമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇത്തരമൊരു വ്യക്തിയെ സംരക്ഷിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും മന്ത്രി വ്യക്തമാക്കി.
The post പരാതികൾ ഡസൺ കണക്കിന്, എംഎൽഎ സ്ഥാനം മറയാക്കരുത്! രാഹുലിനെതിരെ മന്ത്രി വി. ശിവൻകുട്ടി appeared first on Express Kerala.



