അവധി ആഘോഷിക്കാനെത്തി; എട്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളാണ് മരിച്ചത്. ‘വിന്നേഴ്സ് അക്കാദമി’ എന്ന സ്വകാര്യ കോച്ചിങ് സെന്ററിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. 25 ആണ്‍കുട്ടികളും 17 പെണ്‍കുട്ടികളും ആറ് അധ്യാപകരും അടങ്ങുന്ന 48 അംഗ സംഘമാണ് വൈകുന്നേരം അഞ്ചരയോടെ ബിച്ചില്‍ എത്തിയതെന്ന് പൊലീസ്

🌐 Select your Language:
Current: മലയാളം
Current: മലയാളം

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ബീച്ചില്‍ വിനോദയാത്രയ്ക്ക് എത്തിയ എട്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളാണ് മുങ്ങിമരിച്ചത്. ഇവരുടെ മൃതദേഹം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
പൂനെ ജില്ലയിലെ ആലന്ദിയിലുള്ള ‘വിന്നേഴ്സ് അക്കാദമി’ എന്ന സ്വകാര്യ കോച്ചിങ് സെന്ററിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.
25 ആണ്‍കുട്ടികളും 17 പെണ്‍കുട്ടികളും ആറ് അധ്യാപകരും അടങ്ങുന്ന 48 അംഗ സംഘമാണ് വൈകുന്നേരം അഞ്ചരയോടെ ബിച്ചില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. കടലില്‍ ഇറങ്ങിയ എട്ട് വിദ്യാര്‍ഥികള്‍ തിരയില്‍പ്പെടുകയായിരുന്നു.
ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇവരെ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.
Get more updates from Pudukad News on Google




