loader image
മൈതാനത്ത് വേദന കൊണ്ട് പുളഞ്ഞ് പന്ത്! ആരാധകരെ കണ്ണീരിലാഴ്ത്തി ആ വാർത്ത; സഞ്ജു സാംസൺ ടീമിലേക്ക്?

മൈതാനത്ത് വേദന കൊണ്ട് പുളഞ്ഞ് പന്ത്! ആരാധകരെ കണ്ണീരിലാഴ്ത്തി ആ വാർത്ത; സഞ്ജു സാംസൺ ടീമിലേക്ക്?

ന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകാനിരിക്കെ ഇന്ത്യൻ ക്യാമ്പിൽ നിന്ന് നിരാശാജനകമായ വാർത്ത. പരിശീലനത്തിനിടെ പരിക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് പരമ്പരയിൽ നിന്ന് പുറത്തായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പരിശീലനത്തിനിടെ പരിക്ക്; പന്ത് ടീം വിട്ടേക്കും

നെറ്റ്‌സ് പ്രാക്ടീസിനിടെ അടിവയറ്റിൽ പന്ത് കൊണ്ടാണ് താരത്തിന് പരിക്കേറ്റത്. പന്ത് കൊണ്ട് വേദനയോടെ ഗ്രൗണ്ട് വിട്ട താരത്തെ മെഡിക്കൽ ടീം പരിശോധിച്ചു. പരിക്ക് ഗുരുതരമാണെന്നാണ് പ്രാഥമിക നിഗമനം. ബിസിസിഐയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും പന്ത് ഇന്ന് തന്നെ ടീം വിടുമെന്നാണ് സൂചന. പന്തിന് പകരക്കാരനായി മലയാളി താരം സഞ്ജു സാംസണോ ഇഷാൻ കിഷനോ ടീമിലെത്തിയേക്കും. കെ.എൽ രാഹുൽ വിക്കറ്റ് കീപ്പറായി ഉള്ളതിനാൽ ആദ്യ മത്സരത്തിന് ശേഷം മാത്രമേ പകരക്കാരനെ പ്രഖ്യാപിക്കാൻ സാധ്യതയുള്ളൂ.

Also Read: ചാമ്പ്യന്മാരെ ചവിട്ടിമെതിച്ച് സലായും സംഘവും; ഐവറി കോസ്റ്റിനെ പുറത്താക്കി ഈജിപ്ത് സെമിയിൽ! ഫറവോമാരുടെ എട്ടാം കിരീടസ്വപ്നത്തിന് ഇനി രണ്ട് ചുവടുകൾ മാത്രം

ഇന്ത്യ-ന്യൂസിലാൻഡ് പോരാട്ടം ഇന്ന് വഡോദരയിൽ

See also  ശബരിമല സ്വർണ്ണ മോഷണക്കേസ്! തന്ത്രിയുടെ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി

മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടം ഇന്ന് ഉച്ചയ്ക്ക് 1.30-ന് വഡോദര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കും. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും ഇതിന് പിന്നാലെ നടക്കും. പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയ ശുഭ്മാൻ ഗിൽ ആണ് ടീമിനെ നയിക്കുന്നത്. ശ്രേയസ് അയ്യർ ഉപനായകനായി കളത്തിലിറങ്ങും.

ഇതിഹാസ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും വീണ്ടും മൈതാനത്തിറങ്ങുന്നു എന്ന പ്രത്യേകതയും ഈ പരമ്പരയ്ക്കുണ്ട്. ഏകദിന ഫോർമാറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇരുവരും കഴിഞ്ഞ രണ്ട് പരമ്പരകളിലും മിന്നും പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

The post മൈതാനത്ത് വേദന കൊണ്ട് പുളഞ്ഞ് പന്ത്! ആരാധകരെ കണ്ണീരിലാഴ്ത്തി ആ വാർത്ത; സഞ്ജു സാംസൺ ടീമിലേക്ക്? appeared first on Express Kerala.

Spread the love

New Report

Close