
ബലാത്സംഗ കേസിൽ കോൺഗ്രസ് ജനപ്രതിനിധി രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി. പീഡന പരാതിക്ക് പുറമെ സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെയുള്ള ഗൗരവകരമായ ആരോപണങ്ങളാണ് പ്രതിക്കെതിരെയുള്ളതെന്ന് സതീദേവി ചൂണ്ടിക്കാട്ടി. നിരവധി പെൺകുട്ടികളാണ് രാഹുലിൽ നിന്നും മനുഷ്യത്വ രഹിതമായ പീഡനത്തിന് ഇരയായത്. ഇതിനോടകം ലഭിച്ച പരാതികൾ വനിതാ കമ്മീഷൻ പോലീസിന് കൈമാറിയിരുന്നു. പീഡനത്തിന് പുറമെ, യുവതിയുടെ പണം പിടിച്ചുപറിച്ചതായും പരാതിയുണ്ട്. സ്ത്രീകൾക്ക് കേരളത്തിൽ സുരക്ഷയുണ്ടെന്ന് വ്യക്തമാക്കുന്ന നടപടിയാണിത്. പ്രതിയെ അതിവേഗം പിടികൂടിയ പോലീസിനെ അഭിനന്ദിക്കുന്നതായും സതീദേവി പറഞ്ഞു.
The post രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതികരിച്ച് വനിതാ കമ്മീഷൻ; പോലീസിനെ അഭിനന്ദിച്ചു appeared first on Express Kerala.



