loader image
കാത്തിരിപ്പിന് അവസാനം; സൂര്യയും വിക്രവും വീണ്ടും വലിയ പ്രേക്ഷകരിലേക്ക്

കാത്തിരിപ്പിന് അവസാനം; സൂര്യയും വിക്രവും വീണ്ടും വലിയ പ്രേക്ഷകരിലേക്ക്

ർഷങ്ങളായി തമിഴ് സിനിമാ ലോകം കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം ‘ധ്രുവനച്ചത്തിരം’ ഒടുവിൽ റിലീസിനൊരുങ്ങുന്നു. 2016-ൽ ചിത്രീകരണം ആരംഭിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധികൾ ഉൾപ്പെടെയുള്ള പല കാരണങ്ങളാൽ സിനിമയുടെ റിലീസ് നീണ്ടുപോവുകയായിരുന്നു. എന്നാൽ സിനിമയെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങളെല്ലാം അവസാനിച്ചുവെന്നും ചിത്രം ഉടൻ പ്രേക്ഷകരിലേക്ക് എത്തുമെന്നും സംവിധായകൻ ഗൗതം വാസുദേവ് മേനോൻ അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഈ വാർത്ത ആവേശത്തോടെയാണ് സിനിമാപ്രേമികൾ ഏറ്റെടുത്തിരിക്കുന്നത്.

പുതിയ റിപ്പോർട്ടുകൾ പ്രകാരം ഫെബ്രുവരി 20-ന് ധ്രുവനച്ചത്തിരം ലോകമെമ്പാടും പ്രദർശനത്തിനെത്തും. ചിത്രത്തിൽ ‘ജോൺ’ എന്ന രഹസ്യാന്വേഷണ ഏജന്റായിട്ടാണ് വിക്രം വേഷമിടുന്നത്. മലയാളത്തിന്റെ പ്രിയ താരം വിനായകൻ സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഋതു വർമ്മ, സിമ്രാൻ, ആർ. പാർത്ഥിപൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി തുടങ്ങി വമ്പൻ താരനിരയാണ് ഈ സ്പൈ ത്രില്ലറിൽ അണിനിരക്കുന്നത്.

Also Read: ഷാജി പാപ്പനും പിള്ളേരും വരുന്നു; ‘ആട് 3’ പാക്കപ്പ്, റിലീസ് തീയതി പുറത്ത്!

ധ്രുവനച്ചത്തിരം എത്തുന്ന അതേ ദിവസം തന്നെ നടിപ്പിൻ നായകൻ സൂര്യയുടെ ‘കറുപ്പും’ റിലീസിന് ഒരുങ്ങുന്നു എന്നത് കോളിവുഡിൽ വലിയ ചർച്ചകൾക്ക് വഴിമാറിയിട്ടുണ്ട്. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് ഒരു പക്കാ മാസ് ഫെസ്റ്റിവൽ സിനിമയായിരിക്കുമെന്നാണ് സൂചന. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇന്ദ്രൻസ്, സ്വാസിക, ശിവദ തുടങ്ങിയ മലയാള താരങ്ങളും സായ് അഭ്യാങ്കറിന്റെ സംഗീതവും ചിത്രത്തിന് കൂടുതൽ പ്രതീക്ഷ നൽകുന്നു.

See also  ശബരിമല സ്വർണ്ണക്കൊള്ള കേസ്; പി എസ് പ്രശാന്തിന്റെ മൊഴി എടുത്തു

ഒരേ ദിവസം തമിഴിലെ രണ്ട് സൂപ്പർ താരങ്ങളുടെ സിനിമകൾ എത്തുമ്പോൾ ബോക്സ് ഓഫീസിൽ ഒരു വലിയ പോരാട്ടം തന്നെ പ്രതീക്ഷിക്കാം. വർഷങ്ങളായുള്ള കാത്തിരിപ്പിന് ശേഷം വിക്രമിന്റെ സ്റ്റൈലിഷ് ത്രില്ലറും സൂര്യയുടെ മാസ്സ് ചിത്രവും നേർക്കുനേർ വരുമ്പോൾ ആരാധകരും ആവേശത്തിലാണ്. ഫെബ്രുവരിയിൽ തന്നെ ഈ സിനിമകൾ തിയേറ്ററുകളിൽ എത്തുമോ എന്ന ആകാംക്ഷയിലാണ് സിനിമാ ലോകം.

The post കാത്തിരിപ്പിന് അവസാനം; സൂര്യയും വിക്രവും വീണ്ടും വലിയ പ്രേക്ഷകരിലേക്ക് appeared first on Express Kerala.

Spread the love

New Report

Close