
ബാലരാമപുരം: കാട്ടാക്കട റോഡിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. കോട്ടുകാൽ പുന്നവിള പുന്നയ്ക്കാട്ടുവിള വീട്ടിൽ ജെ.എസ്.സുഭാഷ് (36) ആണ് മരിച്ചത്. ടെലഫോൺ ടവർ ജീവനക്കാരനാണ് സുഭാഷ്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. കാട്ടാക്കടയിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് അപകടം സംഭവിച്ചത്. ഇടിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സുഭാഷിനെ റോഡിൽ കണ്ടെത്തിയത്. ഉടനടി നെയ്യാറ്റിൻകരയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
The post നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചു; കാട്ടാക്കടയിൽ യുവാവിന് ദാരുണാന്ത്യം appeared first on Express Kerala.



