loader image
ഒതേനൻ ചാടാത്ത മതിലുകളില്ല, ഞങ്ങളെന്ത് പിഴച്ചു? രാഹുൽ മാങ്കൂട്ടത്തിലിനെ എയറിലാക്കി കെ. മുരളീധരൻ

ഒതേനൻ ചാടാത്ത മതിലുകളില്ല, ഞങ്ങളെന്ത് പിഴച്ചു? രാഹുൽ മാങ്കൂട്ടത്തിലിനെ എയറിലാക്കി കെ. മുരളീധരൻ

പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപ്പറഞ്ഞ് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ഒരാളുടെ കാര്യത്തിൽ കോൺഗ്രസിന് യാതൊരു ഉത്തരവാദിത്തമോ ബാധ്യതയോ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാഹുലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വാർത്തകളോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ.

തെറ്റ് സംഭവിച്ചതിനാലാണ് രാഹുലിനെ പാർട്ടിയിൽ നിന്ന് നേരത്തെ തന്നെ പുറത്താക്കിയതെന്നും ‘പുറത്താക്കൽ’ എന്ന ബ്രഹ്മസ്ത്രം കൃത്യസമയത്ത് തന്നെ പ്രയോഗിച്ചുവെന്നും മുരളീധരൻ പറഞ്ഞു. “ഒതേനൻ ചാടാത്ത മതിലുകൾ ഇല്ല, അതിന് ഞങ്ങളെന്ത് പിഴച്ചു” എന്ന പരിഹാസരൂപേണയുള്ള ചോദ്യത്തിലൂടെ രാഹുലിന്റെ വ്യക്തിപരമായ പ്രവർത്തികൾക്ക് പാർട്ടിക്ക് പങ്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. രാഹുൽ എന്നേ സ്വയം എംഎൽഎ സ്ഥാനം രാജിവെച്ച് പോകേണ്ടതായിരുന്നുവെന്നും ഇപ്പോൾ പുറത്താക്കിയ ആൾ രാജിവെക്കണമെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: സ്ത്രീകളെ ബോംബാക്കി പുരുഷനെ തകർക്കുന്നു; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പൊട്ടിത്തെറിച്ച് രാഹുൽ ഈശ്വർ

കോൺഗ്രസ് ഒരിക്കലും തെറ്റുകളെ ന്യായീകരിക്കില്ലെന്നും തെറ്റ് ചെയ്യുന്ന പ്രവർത്തകരെ സംരക്ഷിക്കുന്ന സംസ്കാരം പാർട്ടിക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി. രാഹുലിനെ സംരക്ഷിക്കുന്ന രീതിയിലുള്ള ചില നേതാക്കളുടെ പ്രതികരണങ്ങളോട് തനിക്ക് യോജിപ്പില്ലെന്നും പോലീസ് നിയമപരമായ നടപടികളുമായി മുന്നോട്ട് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

See also  ബിടിഎസ്‌സി ജൂനിയർ എഞ്ചിനീയർ റിക്രൂട്ട്‌മെന്റ് 2026! തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഇന്നലെ അർദ്ധരാത്രി പന്ത്രണ്ടരയോടെ പാലക്കാട്ടെ കെ.പി.എം ഹോട്ടലിൽ നിന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ രണ്ട് കേസുകളിൽ കോടതി അറസ്റ്റ് തടഞ്ഞിരുന്നതിനാൽ മണ്ഡലത്തിൽ സജീവമായിരുന്നു രാഹുൽ. എന്നാൽ ഇപ്പോൾ വിദേശത്തുള്ള യുവതി നൽകിയ പുതിയ പീഡന പരാതിയെത്തുടർന്നാണ് പോലീസിന്റെ അപ്രതീക്ഷിത നടപടി.

The post ഒതേനൻ ചാടാത്ത മതിലുകളില്ല, ഞങ്ങളെന്ത് പിഴച്ചു? രാഹുൽ മാങ്കൂട്ടത്തിലിനെ എയറിലാക്കി കെ. മുരളീധരൻ appeared first on Express Kerala.

Spread the love

New Report

Close