"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഫ്ലൈ ദുബായ് വിമാന ആക്രമണത്തിൽ ജീവൻ പണയം വെച്ച് 180 യാത്രക്കാരെ രക്ഷിച്ച പൈലറ്റ് സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പരമോന്നത ബഹുമതിയായ ‘മെഡൽ ഓഫ് ഓണർ’ നൽകണമെന്ന് ആവശ്യം: അസാമാന്യ ധൈര്യം കാണിച്ച പൈലറ്റിനെ ഇസ്രായേലിലേക്ക് ക്ഷണിക്കണമെന്ന് മുൻ വിദേശകാര്യ മന്ത്രി

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

ടെല്‍ അവീവ്: ഫ്‌ലൈ ദുബായ് വിമാനത്തില്‍ വെച്ച് തീവ്രവാദ ചിന്താഗതിക്കാരനായ ഒമാന്‍ സ്വദേശി കോ-പൈലറ്റിന്റെ അതിക്രൂരമായ ആക്രമണത്തിനിരയായിട്ടും 180 യാത്രക്കാരുടെ ജീവന്‍ സാഹസികമായി രക്ഷിച്ച ഭാരതീയനായ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പരമോന്നത ബഹുമതിയായ ‘മെഡല്‍ ഓഫ് ഓണര്‍’ നല്‍കണമെന്ന് മുന്‍ ഇസ്രായേല്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഷാരന്‍ ഹാസ്‌കെല്‍. 


സ്വന്തം ജീവന്‍ അപകടത്തിലാക്കി കോക്പിറ്റിന്റെ വാതില്‍ തുറന്ന് യാത്രക്കാരെയും ജീവനക്കാരെയും അകത്തുകയറ്റാന്‍ കാണിച്ച അപാരമായ ധൈര്യവും സമചിത്തതയും വലിയ ആദരവ് അര്‍ഹിക്കുന്നതാണെന്നും, അദ്ദേഹത്തെ ഇസ്രായേലിലേക്ക് ഔദ്യോഗികമായി ക്ഷണിച്ച് ആദരിക്കണമെന്നും അവര്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. 


പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ നടത്തിയ വീഡിയോ കോളിലെ പ്രാര്‍ത്ഥനാപൂര്‍വ്വമായ വാക്കുകള്‍ ഇസ്രായേല്‍ ജനതയുടെ മനസ്സിനെ തൊട്ടതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഭാരതവും ഇസ്രായേലും തമ്മിലുള്ള രഹസ്യാന്വേഷണ വിവരശേഖരണവും സൈനിക തന്ത്രപരമായ സഹകരണവും കൂടുതല്‍ ശക്തമാക്കേണ്ടതുണ്ടെന്ന് ഷാരന്‍ ഹാസ്‌കെല്‍ വ്യക്തമാക്കി. 


പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധങ്ങളുമായി രംഗത്തെത്തുമ്പോള്‍, ഭാരതത്തെപ്പോലെയുള്ള വിശ്വസ്ത മിത്രരാജ്യങ്ങളിലേക്ക് ഇസ്രായേലിന്റെ പ്രതിരോധ നിര്‍മ്മാണ മേഖലയും നിക്ഷേപങ്ങളും മാറ്റാന്‍ ആലോചിക്കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു. 


അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്യാപ്റ്റന്‍ സ്മിത് മച്ചാറുമായി സംസാരിച്ച് അദ്ദേഹത്തിന്റെ ആരോഗ്യവിവരങ്ങള്‍ ആരായുകയും അസാമാന്യ ധൈര്യത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു.

രക്തത്തില്‍ കുളിച്ചുകിടക്കുമ്പോഴും വിമാനം താഴേക്ക് പതിക്കുകയാണെന്ന് മനസ്സിലാക്കി സര്‍വ്വ ശക്തിയുമെടുത്ത് കോക്പിറ്റ് വാതില്‍ തുറന്നതാണ് വന്‍ ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചതെന്ന് ക്യാപ്റ്റന്‍ സ്മിത് മോദിയോട് വിശദീകരിച്ചു.

 

Get more updates from Pudukad News on Google