loader image
ഇനി കാറുകൾ തമ്മിൽ സംസാരിക്കും! റോഡപകടങ്ങൾക്ക് അറുതിയിടാൻ വരുന്നു വി2വി

ഇനി കാറുകൾ തമ്മിൽ സംസാരിക്കും! റോഡപകടങ്ങൾക്ക് അറുതിയിടാൻ വരുന്നു വി2വി

ന്ത്യൻ റോഡുകളിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ‘വെഹിക്കിൾ ടു വെഹിക്കിൾ’ (V2V) സാങ്കേതികവിദ്യ രാജ്യത്ത് ഉടൻ നടപ്പിലാക്കും. കാറുകൾക്ക് അവയുടെ വേഗത, സ്ഥാനം, ദിശ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ സമീപത്തുള്ള മറ്റ് വാഹനങ്ങളുമായി തത്സമയം പങ്കിടാൻ അനുവദിക്കുന്നതാണ് ഈ സംവിധാനം.

ഇത്തരത്തിൽ വാഹനങ്ങൾ തമ്മിൽ വിവരങ്ങൾ കൈമാറുന്നതിലൂടെ ഡ്രൈവർമാർക്ക് അപകടസാധ്യതകളെക്കുറിച്ച് മുൻകൂട്ടി മുന്നറിയിപ്പ് ലഭിക്കുമെന്നും ഇത് കൂട്ടിയിടികൾ ഒഴിവാക്കാൻ സഹായിക്കുമെന്നും നേരത്തേ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. പ്രതിവർഷം ഒന്നര ലക്ഷത്തിലധികം ആളുകൾ റോഡപകടങ്ങളിൽ മരിക്കുന്ന ഇന്ത്യയിൽ, അപകടങ്ങൾ 50 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സാങ്കേതികവിദ്യ നടപ്പിലാക്കുന്നത്.

Also Read: ഇന്നോവ ക്രിസ്റ്റയ്ക്കും വില കൂട്ടി ടൊയോട്ട; പുതിയ നിരക്കുകൾ അറിയാം

സെല്ലുലാർ നെറ്റ്‌വർക്കുകളോ ഷോർട്ട് റേഞ്ച് കമ്മ്യൂണിക്കേഷനോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനം വഴി, മുന്നിലുള്ള വാഹനം പെട്ടെന്ന് ബ്രേക്ക് ഇടുന്നതോ അല്ലെങ്കിൽ ബ്ലൈൻഡ് സ്പോട്ടുകളിൽ നിന്ന് മറ്റ് വാഹനങ്ങൾ എത്തുന്നതോ ഡ്രൈവർക്ക് ഉടൻ തിരിച്ചറിയാൻ കഴിയും. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തന്നെ വി2വി സാങ്കേതികവിദ്യ കൂടി വരുന്നതോടെ റോഡ് സുരക്ഷയിൽ വലിയൊരു കുതിച്ചുചാട്ടമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഓട്ടോമൊബൈൽ നിർമ്മാതാക്കളുമായി ചേർന്ന് ഇതിനായുള്ള കൃത്യമായ കർമ്മപദ്ധതി മന്ത്രാലയം തയ്യാറാക്കി വരികയാണെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.

See also  തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൻ്റെ ആക്‌സിലും ടയറും ഊരിത്തെറിച്ചു

The post ഇനി കാറുകൾ തമ്മിൽ സംസാരിക്കും! റോഡപകടങ്ങൾക്ക് അറുതിയിടാൻ വരുന്നു വി2വി appeared first on Express Kerala.

Spread the love

New Report

Close